web analytics

കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം. അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുക കണ്ടയുടൻ ഐസിയുവിൽനിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും രോഗികളെ മാറ്റി പാർപ്പിച്ചു. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

പൈൻ്റും ഫുള്ളും ഒക്കെ എടുത്ത് ഇപ്പോൾ ഇറങ്ങിക്കോണം; ബീവറേജസ് ജീവനക്കാരെ പൂട്ടി കെട്ടിട ഉടമ

പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ എത്തി മദ്യഷോപ്പിന് പൂട്ടിട്ടത്.

കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു നാടകീയ സംഭവം. രാവിലെ ആറ് ജീവനക്കാർ കെട്ടിടത്തിന്റെ ഷട്ടർ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് കെട്ടിട ഉടമ താഴിട്ട് പൂട്ടിയത്.

ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്. കെട്ടിടത്തിൽ ഇനി മദ്യഷോപ്പ് പ്രവർത്തിക്കാനാവില്ല എന്ന് ഉടമ ഇവരെ അറിയിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img