നിര്‍മ്മാതാക്കള്‍ സാമ്പത്തികമായി ദുരുപയോഗം ചെയ്തു: ബെല്ലിയും ബൊമ്മനും

ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്ററിയാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. ഓസ്‌കര്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ നേട്ടം ഇന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷിച്ചിരുന്നു. തമിഴ്‌നാട് മുതുമല ദേശീയോദ്യാനത്തില്‍ നിന്നുള്ള ബെല്ലി-ബൊമ്മന്‍ ദമ്പതികളുടെയും അവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുടെയും കഥയായിരുന്നു ചിത്രം. ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ദമ്പതികള്‍.

ഒരു യൂട്യൂബ് ചാനലിന് ആഗസ്റ്റ് നാലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാക്കളായ ഗുനീത് മോംഗയുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും സംവിധായിക കാര്‍ത്തികി ഗോണ്‍സല്‍വസും തങ്ങളെ സാമ്പത്തികമായി ദുരുപയോഗം ചെയ്‌തെന്നും മാനസികമായി പീഡിപ്പിച്ചെന്നും ദമ്പതികള്‍ ആരോപിക്കുന്നത്. ചിത്രീകരണ സമയം തങ്ങളുമായി കാര്‍ത്തികി നല്ല ബന്ധം പുലര്‍ത്തിയെന്നും ഓസ്‌കര്‍ ലഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.

തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ഡോക്യുമെന്ററിയിലെ വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനായുള്ള ചിലവുകള്‍ വഹിക്കാന്‍ ആവശ്യപ്പെട്ടു. കൊച്ചുമകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കരുതിയ പണമാണ് ഇതിനായി ചിലവഴിച്ചത്. എന്നാല്‍ ഓസ്‌കറിന് ശേഷം കാര്‍ത്തികി തങ്ങളെ കാണാന്‍ എത്തിയിട്ടില്ലാന്നാണ് ദമ്പതികള്‍ പറയുന്നത്. തങ്ങള്‍ ഫോണ്‍ ചെയ്യുമ്പോള്‍ തിരക്കിലാണെന്നും തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും.

അവാര്‍ഡിന് ശേഷം മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടി. യാത്രാക്കൂലി ചോദിച്ചപ്പോള്‍ തന്റെ കൈയ്യിലില്ലെന്നും ഉടനെ സംഘടിപ്പിച്ച് തരാമെന്നുമായിരുന്നു കാര്‍ത്തികിയുടെ മറുപടി. പിന്നീട് കാര്‍ത്തികി പ്രതിഫലം അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അറുപത് രൂപ മാത്രമാണ് അതിലുണ്ടായിരുന്നത്. ഇക്കാര്യമറിയിച്ചപ്പോള്‍ തങ്ങള്‍ അത് ചെലവഴിച്ചു കാണും എന്നാണ് മറുപടി കിട്ടിയത്.

ആനകളെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക, വനംവകുപ്പിന്റെയും ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും ശ്രമങ്ങളെ അംഗീകരിക്കുക എന്നിവയായിരുന്നു ‘എലിഫന്റ് വിസ്പറേഴ്സി’ന്റെ പ്രാഥമിക ലക്ഷ്യം എന്നാണ് മറുപടിയായി നിര്‍മ്മാതാക്കള്‍ പ്രസ്താവനയിറക്കിയത്. അതേസമയം ദമ്പതികളുടെ ആരോപണങ്ങളോട് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ...

കത്രിക കാണിച്ച് ഭീഷണി, ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!