മണിപ്പൂര്‍ കലാപം: പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കലാപം നടക്കുന്ന മണിപ്പൂരില്‍ പ്രശ്ന പരിഹാരത്തിനായി പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. നിയമവാഴ്ച പുന:സ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. മൂന്ന് വിരമിച്ച ഹൈക്കോടതി വനിതാ ജഡ്ജിമാരാണ് ഈ സമിതിയിലുള്ള അംഗങ്ങള്‍.

ജഡ്ജിമാരുടെ ഈ സമിതിക്കാണ് അന്വേഷണ മേല്‍നോട്ട ചുമതല. പുനരധിവാസം, നഷ്ടപരിഹാരം, സഹായം എന്നിവയുടെ മേല്‍നോട്ടവും ജുഡീഷ്യല്‍ സമിതിക്കാണ്.

42 പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിഐജിമാരാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുക. ഓരോ ആറ് അന്വേഷണ സംഘത്തിനും ഒരു ഡിജിപി എന്ന രീതിക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

മണിപ്പൂര്‍ വിഷയത്തിലുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം കേള്‍ക്കുകയാണ്.

മണിപ്പൂര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി രാജീവ് സിംഗ് സുപ്രീം കോടതിയില്‍ ഹാജരായി. പക്വമായ രീതിയിലാണ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്ന് കേസ് പരിഗണിച്ച ഉടന്‍ അറ്റോര്‍ണി ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. നേരത്തെ എഫ്‌ഐആറിന്റെ പട്ടിക കേന്ദ്രം തരംതിരിച്ച് നല്‍കിയിരുന്നു. സര്‍ക്കാര്‍ പക്വതയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും എജി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. അക്രമസംഭവങ്ങളുടെ മുന ആര്‍ക്കെങ്കിലും നേരെ തിരിക്കരുതെന്ന് അഭിപ്രായപ്പെട്ട എജി എഫ്‌ഐആര്‍ വിശകലനം ചെയ്തും കുറ്റകൃത്യത്തിന്റെ സ്വഭാവം വിശകലനം ചെയ്തുമാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്നും ചൂണ്ടിക്കാണിച്ചു. ബലാത്സംഗ കേസുകള്‍ വനിതാ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി.

മണിപ്പൂരില്‍ പ്രത്യേക സമിതി വേണമെന്ന ആവശ്യം വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ഉയര്‍ത്തിയിരുന്നു. സുപ്രീം കോടതിക്ക് കീഴില്‍ ഉന്നതാധികാര സമിതി വേണമെന്നും വിരമിച്ച വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്നതാവണം സമിതിയെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

Related Articles

Popular Categories

spot_imgspot_img