web analytics

സാമ്പത്തിക തർക്കം; വയോധികയെ കൊലപ്പെടുത്തി; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി. നിർമലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ ആണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിർമ്മലയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വാർഡംഗമാണ് പോലീസിൽ അറിയിച്ചത്. പരിശോധനയിൽ മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തി.

മരണത്തിൽ ആദ്യം മുതൽതന്നെ ദുരൂഹതയുണ്ടായിരുന്നതിനാൽ നിർമലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. തുടർന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. സാമ്പത്തിക കാര്യങ്ങളിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.

മരിച്ച നിർമലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്നു മക്കളാണുള്ളത്. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലുമാണ് താമസം. നിർമലയ്ക്ക് ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി മൂത്തമകൾ ശിഖയെ വയ്ക്കാത്തതിലും മറ്റു സമ്പാദ്യവും സ്വത്തുക്കളും കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14-ന് നിർമലയും മകളുമായി വഴക്കിട്ടിരുന്നു.

തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് ശിഖ നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നിർമല മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതികൾ ഈ വിവരം ആരോടും പറയാതെ ഒളിപ്പിച്ചു. തുടർന്ന് നിർമലയുടെ പേരിലുള്ള സമ്പാദ്യം ശിഖയുടെ പേരിലാക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. 17-നാണ് നിർമലയ്ക്കു സുഖമില്ലായെന്ന് ബന്ധുക്കളെ അറിയിച്ചത്. അമ്മൂമ്മയ്ക്കു സുഖമില്ലാത്തതിനാൽ ഈ വിവരം അറിയിക്കാൻ വാർഡംഗത്തിന്റെ ഫോൺ നമ്പർ ചോദിച്ചെത്തിയ ചെറുമകളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയപ്പോഴാണ് അയൽവാസി വീടിനുള്ളിൽ കയറി നോക്കിയത്.

അപ്പോഴേക്കും നിർമലയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുടെയും ഫോൺ വിളി വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അമ്മയെയും മകളെയും പോലീസ് വിശദമായി ചോദ്യംചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

ചിറയിൻകീഴ് സി.ഐ. വിനീഷ് വി.എസിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ മനു, ശ്രീബു, മനോഹർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അജിത്ത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്.

English summary : financial dispute; An elderly woman was killed; Daughter and grand daughter arrested

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

Related Articles

Popular Categories

spot_imgspot_img