ഒടുവിന് അച്ഛന് പിന്നാലെ മകനും ക്യാമറയുടെ പിന്നിലേക്ക്്

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷന്‍ ഗെസ്റ്റ് ഹൗസിലായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങില്‍ രണ്‍ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. നായകനായ സിജു വില്‍സണ്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്റെ സെറ്റിലായിരുന്നു ചിത്രീകരണം.

സിജു വില്‍സന്‍, രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എംപിഎം പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയ ഫിലിംസിന്റെ ബാനറില്‍ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിര്‍മിക്കുന്നു. വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ജഗന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കാവല്‍, കടുവ എന്നീ സിനിമകളില്‍ ജഗന്‍ പിന്നണിയിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവനടി അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കല്‍ ആല്‍ബം ഒരുക്കിയും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂര്‍ ശിവാനന്ദന്‍, ധന്യാമേരി വര്‍ഗീസ്, മാലാ പാര്‍വതി, ശാരി, കാവ്യാ ഷെട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന സഞ്ജീവ് എസ്., ഛായാഗ്രഹണം ജാക്‌സന്‍ ജോണ്‍സണ്‍, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, കലാസംവിധാനം ഡാനി മുസ്രിസ്, മേക്കപ്പ് അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈന്‍ വീണാ സ്യമന്തക്, ക്രിയേറ്റീവ് ഹെഡ് ഷഫീഖ്, കെ.കുഞ്ഞുമോന്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനീഷ് മഠത്തില്‍, പ്രൊജക്ട് ഡിസൈനേഴ്‌സ് അന്‍സില്‍ ജലീല്‍, വിശ്വനാഥ് എ.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കൊലപ്പെടുത്തി

ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ്...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!