web analytics

അമ്മ ഭാരവാഹികൾ രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ ‘അമ്മ’ ആസ്ഥാനത്ത്​ ഒത്തുചേർന്ന്​ ചലച്ചിത്ര താരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തു.’Amma’ headquarters

സംഘടന ശക്തമായി നിലനിൽക്കണ​മെന്നും കൂട്ടരാജി അംഗീകരിക്കാനാകുന്നതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കുശേഷം സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടികളും നടന്നിരുന്നില്ല.

സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനംദിന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും നടൻ വിനുമോഹൻ പറഞ്ഞു. രാജിവെച്ച അതേ കമ്മിറ്റിതന്നെ തിരിച്ചുവരണമെന്ന് നടൻ ധർമജൻ ബോൾഗാട്ടിയും പ്രതികരിച്ചു.

പുതിയ തെരഞ്ഞെടുപ്പ് നടത്തുക എന്നത് ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അ‌ങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടെന്നും ധർമജൻ പറഞ്ഞു.

കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ജയൻ ചേർത്തല, വിനുമോഹൻ, ബാബുരാജ്, ടിനി ടോം തുടങ്ങിയവരും യോഗത്തിന്​ എത്തിയിരുന്നു. അ‌നൂപ് മേനോൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീനാ ആന്‍റണി, കലാഭവൻ പ്രജോദ്​ തുടങ്ങിയവരും പങ്കെടുത്തു.

‘അമ്മ’ സംഘടനയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അ‌മ്മ തിരിച്ചുവരവിന്‍റെ പാതയിലാണ്. അ‌തിനുള്ള തുടക്കമാണ്​ കേരളപ്പിറവി ദിനത്തിൽ കുറിച്ചത്​. ഇതിന്​ ഉത്തരവാദപ്പെട്ടവർ വരട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്​ മറുപടിയായി സുരേഷ് ഗോപി പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img