തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം കല്ലറ മരുതമണ്‍ ജങ്ഷന് സമീപത്തു വെച്ചാണ് സംഭവം. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്.(fell down from the running bus; Passenger injured)
ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നാണ് കിടന്നിരുന്നത്. യാത്രക്കിടെ ഒഴിഞ്ഞ സീറ്റ് കണ്ടപ്പോൾ ഇരിക്കാനായി പോകുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ താടിയെല്ലിന് പൊട്ടലുണ്ട്.