രാവിലെ ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണധികവും. കട്ടന്‍കാപ്പി കുടിക്കുന്നത് കൊണ്ട് ഗുണങ്ങളും ഉണ്ട്. ദിവസം നാലു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കും എന്ന് ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. കട്ടന്‍കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മധുരം ഇടാതെ കുടിച്ചാല്‍ ഇരട്ടിഫലമെന്നും പഠനത്തില്‍ പറയുന്നു.
കട്ടന്‍കാപ്പിയില്‍ വളരെ കുറച്ചു കാലറി മാത്രമേ ഉള്ളൂ. സാധാരണ കാപ്പിക്കുരു പൊടിച്ചെടുക്കുന്ന കാപ്പിയില്‍ 2 കാലറിയും ഒരു ഔണ്‍സ് എസ്പ്രസോയില്‍ ഒരു കാലറിയുമേ ഉള്ളൂ. കഫീന്‍ ഇല്ലാത്ത കാപ്പിക്കുരുവില്‍ നിന്നുണ്ടാക്കുന്ന കാപ്പിയിലാകട്ടെ കാലറി പൂജ്യമാണ്. മിതമായ അളവില്‍ കട്ടന്‍കാപ്പി കുടിക്കുന്നത് കൊണ്ട് ദോഷങ്ങളൊന്നുമില്ല. എന്നാല്‍ അമിതമായ അളവില്‍ കാപ്പികുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, വര്‍ധിച്ച ഹൃദയമിടിപ്പ്, വയറിന് അസ്വസ്ഥത, തലവേദന, ഓക്കാനം ഇവയെല്ലാം ഉണ്ടാക്കും.
ഭാരം കുറയ്ക്കാന്‍ കട്ടന്‍കാപ്പി സഹായിക്കുന്നതെന്തുകൊണ്ട്?
കട്ടന്‍കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് ഉണ്ട്. ഇതാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. കാപ്പിയിലടങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു ആന്റി ഓക്‌സിഡന്റും ഫിനോലിക് ഗ്രൂപ്പിലെ ഒരു സംയുക്തവുമാണ് ഇത്. ഓരോ തവണത്തെയും ഭക്ഷണശേഷം ഗ്ലൂക്കോസിന്റെയും ഇന്‍സുലിന്റെയും അളവ് കൂടുന്നത് കുറയ്ക്കുകയും അങ്ങനെ ക്രമേണ ശരീരഭാരം കുറയുകയും ചെയ്യും.
പുതിയ കൊഴുപ്പു കോശങ്ങളുടെ ഉല്‍പാദനം വൈകിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ പ്രതിരോധിക്കാനും നാഡികോശങ്ങളെ സംരക്ഷിക്കാനും ഉള്ള കഴിവും ക്ലോറോജെനിക് ആസിഡിനുണ്ട്.
കാപ്പിയില്‍ കഫീന്‍ ഉണ്ട്. ഇതിന് നിരവധി ഗുണങ്ങളുണ്ട്. ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. വിശപ്പിന്റെ ഹോര്‍മോണ്‍ ആയ ഘെര്‍ലിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പച്ചകാപ്പിക്കുരു ഉപയോഗിച്ചു ശരീരത്തിന്റെ കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള കഴിവ് കൂടുന്നു. ഇത് കൂടുതല്‍ ഫാറ്റ് ബേണിങ് എന്‍സൈമുകളെ റിലീസ് ചെയ്യുന്നു. കരളിനെ ശുദ്ധിയാക്കുന്നു, ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
ശരീരത്തില്‍ ഉള്ള അമിത ജലത്തെ നീക്കം ചെയ്യാന്‍ കട്ടന്‍കാപ്പി സഹായിക്കും. ഇത് ശരീരഭാരം കുറയുന്നതിലേക്കു നയിക്കും. എന്നാല്‍ ഇങ്ങനെയുള്ള ഭാരം കുറയല്‍ താല്‍ക്കാലികമാണ്. കഫീനും അതുമായി ബന്ധപ്പെട്ട മീഥൈല്‍ സാന്തൈന്‍ സംയുക്തങ്ങള്‍ക്കും ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വൃക്കകളെ ബാധിക്കുന്നു. ശരീരത്തില്‍ നിന്ന് മൂത്രം പുറന്തള്ളുന്നതു കൂട്ടി ശരീരത്തിലെ ജലത്തിന്റെ അംശം കുറയ്ക്കാന്‍ സഹായിക്കുന്നു.
കഫീന്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ ജലാംശത്തിന്റെ അളവിനെ ബാധിക്കുകയും നിര്‍ജലീകരണത്തിനു കാരണമാകുകയും ചെയ്യും.
Also Read: രാത്രിയിൽ നട്സ് വേണ്ട : സംഗതി സീൻ ആവും