കുട്ടികളിലെ ഫോൺ ഉപയോഗമൂലം ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ…. കഴിഞ്ഞ വർഷം മാത്രം ചികിത്സ തേടിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് !

മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത -ശിശു വികസന വകുപ്പിന്റെ കണ്ടെത്തൽ. 2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്.

അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ള വരുമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു.

പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളിൽ പ്രകടമാണ്. ഇവരിൽ മസ്തിഷ വികാസത്തിനും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവ യ്ക്കും കാരണമാകും.

ഇത്തരം കുട്ടികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വനിത-ശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ഇടപെടുന്നത്. വനിത -ശിശു വികസന വകുപ്പ് മുഖേന കുട്ടികളിലും രക്ഷിതാക്കളിലും ബോധവത്കരണം നടത്തുന്നുണ്ട്.

ഗുരുതര കേസുകൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂ ടെയാണ് പരിഹരിക്കുന്നത്. മാനസികാരോഗ്യ പ്രൊഫഷണലു കളുടെ സഹായം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സൗകര്യ മൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യം ഒ.പി.യിൽ ഇതു ലഭ്യമാണ്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക് ഒ.പി.യിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദമായ മാനസിക വിദ്യാഭ്യാസം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ ‘സൗഹൃദ’ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.

Content Summary: Serious health problems caused by phone use in children

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷ ഭക്ഷണമാലിന്യത്തിനൊപ്പം വഴിയരികിൽ തള്ളി; പതിനായിരം രൂപ പിഴ!

തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നൽകിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തിൽ...

ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ വീണു; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: തീയിൽ അകപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം പാറശ്ശാല...

തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ പരിഹസിച്ചു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ നിരന്തരം പരിഹസിച്ചതിനെ തുടർന്ന് യുവാവ്...

യുകെയിലെ ഈ സ്കൂളിലെ ടോയ്‌ലറ്റുകളിൽ നിന്ന് കണ്ണാടികൾ നീക്കം ചെയ്ത് ടീച്ചർമാർ..! കാരണം ഇതാണ്:

യുകെയിലെ ലിങ്കൺഷെയറിലെ ഒരു സ്കൂൾ അവരുടെ ടോയ്‌ലറ്റുകളിൽ നിന്ന് കണ്ണാടികൾ നീക്കം...

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമ സാധുതയില്ലെന്ന്...

‘ഗുരുവായൂരപ്പന്റെ ഭക്തനാണ്’; ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം നൽകണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!