web analytics

മധ്യകേരളത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന റബ്ബർ കൃഷി; പകരം തോട്ടങ്ങൾ കീഴടക്കി ഇവ…

റബ്ബർ കൃഷിയുടെ പേരിലാണ് മധ്യകേരളം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. കോട്ടയത്തും ചുറ്റുമുള്ള മറ്റു ജില്ലകളുടെയും സാമ്പത്തിക മേഖലയുടെ നട്ടെല്ലും റബ്ബറും റബ്ബർ ഉത്പന്നങ്ങളുമായിരുന്നു. കൃഷി വ്യാപകമാതോടെ ഉപ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ചെറുകിട ഫാക്ടറികൾ മുതൽ സർജിക്കൽ ഗ്ലൗസ് കയറ്റുമതി ചെയ്യുന്ന വൻ വ്യവസായ ശാലകൾ വരെ ഉയർന്നുവന്നു. (Farmers in Madhya Kerala are abandoning rubber cultivation and turning to other sectors)

എന്നാൽ വിലയിടിവും ഉത്പാദനച്ചെലവ് വർധിച്ചതും മൂലം റബ്ബർ കൃഷിയെ കൈവിട്ട് മറ്റു മേഖലകളിലേക്ക് തിരിയുകയാണ് മധ്യകേരളത്തിലെ കർഷകർ. ടാപ്പിങ്ങ് കാലാവധി കഴിഞ്ഞ റബ്ബർ വെട്ടിമാറ്റിയ ശേഷം റീപ്ലാന്റ് ചെയ്യാൻ ചെറുകിട കർഷകരും എസ്റ്റേറ്റ് ഉടമകളും തയാറാകുന്നില്ല.

റബ്ബറിന് പകരം കൈത, അവക്കാഡോ, റമ്പുട്ടാൻ , മാംഗോസ്റ്റീൻ, കമുക് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് തോട്ടങ്ങളിൽ സ്ഥാനം പിടിക്കുക. ഉത്പാദനച്ചെലവും പരിചരണവും കുറച്ചുമതി എന്നതാണ് കർഷകരെ ഫല വൃക്ഷങ്ങളുടെ കൃഷിയിലേക്ക് ആകർഷികക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിയുള്ളതിനാൽ റമ്പുട്ടാൻ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾക്ക് മികച്ച വിലയും ലഭിക്കുന്നുണ്ട്.

കർഷകരിൽ ചിലർ ജാതി കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും മികച്ച ജലസേചന സൗകര്യമില്ലാത്തവർ പിന്മാറി. പ്രദേശത്തെ റബ്ബർ നഴ്‌സറികൾ പലതും അടച്ചുപൂട്ടുകയോ റബ്ബറിനൊപ്പം ഫല വൃക്ഷത്തൈകൾ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുകയോ ഉണ്ടായി.

ഇറക്കുമതിക്കൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ ചെലവിൽ റബ്ബർ ഉത്പന്നങ്ങൾ ലഭിക്കും എന്നതിനാൽ കൃഷി കുറഞ്ഞത് വ്യവസായ ശാലകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img