web analytics

മലയോര മേഖലയിൽ നിന്നും മലയിറങ്ങി മഞ്ഞൾകൃഷി; കൂട്ടത്തോടെ പിന്തിരിഞ്ഞ് കർഷകർ; കാരണമിതാണ്:

മലയോര ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു

ഉത്പാദച്ചെലവിൽ ഉണ്ടായ വർധനവും കൃഷിയിടങ്ങൾ മറ്റു കൃഷികൾ കൈയ്യടക്കിയതുമൂലവും ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു. പച്ച മഞ്ഞൾ കിലോയ്ക്ക് 25-30 രൂപയാണ് ലഭിക്കുന്നത്.

ഉണങ്ങിയ മഞ്ഞളിന് ഗുണനിലവാരം അനുസരിച്ച് 200-250 രൂപ ലഭിക്കാറുണ്ട്. എന്നാൽ മഞ്ഞൾ പേരിനു മാത്രമാണ് കമ്പോളങ്ങളിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ജനുവരി ഫെബ്രുവരി മാസങ്ങളിലെ സീസണുകളിൽ ചുരുക്കം ചില കർഷകരാണ് മഞ്ഞൾ എത്തിക്കാറുള്ളത്. അഞ്ചു വർഷം മുൻപുവരെ വൻ തോതിൽ നാടൻ മഞ്ഞൾ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ എത്തിയിരുന്നു.

ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടിട്ടും തളർന്നില്ല; എല്ലാം തരണം ചെയ്ത തിരിച്ചുവന്ന മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ്റെ കഥയറിയാം…

ഇടക്കാലത്ത് ഏലം , കുരുമുളക് വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതു മറിച്ചശേഷം ഏലത്തട്ടകൾ നടുകയും ചെയ്തിരുന്നു. ഇതോടെ ഗുണമേന്മയേറിയ നാടൻ മഞ്ഞൾ കേട്ടുകേൾവിയായി.

(മലയോര ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു)

ഇതോടെ ഗുണം കുറഞ്ഞവയാണ് നിലവിൽ മലയോര വിപണികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പാലക്കാടുനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് മഞ്ഞൾ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിലവിൽ മഞ്ഞൾ എത്തുന്നത്.

ആവശ്യക്കാർ ഉണ്ടെങ്കിലും മഞ്ഞൾ കൃഷിയുടെ ഉത്പാദനച്ചിലവ് താങ്ങാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. നടീൽ മുതൽ വിളവെടുപ്പ് വരെ പരിപാലനം നൽകണം. കളപറിക്കൽ ഉൾപ്പെടെ ശ്രദ്ധ ചെലുത്തണം.

ഇടക്കാലത്ത് ഉണ്ടായ മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിലയുടെ വർധന പണിക്കൂലി കുത്തനെ ഉയർത്തി.

കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയുമുണ്ടായി.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

Related Articles

Popular Categories

spot_imgspot_img