2009-ൽ വിവാഹിതരായ ദമ്പതികളാണ് രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും . ഇപ്പോഴിതാ രാജ് കുന്ദ്രയുടെ പോസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ .ട്വിറ്ററിലൂടെയാണ് രാജ് കുന്ദ്ര ആരാധകരെ ഞെട്ടിച്ചത്. ഞങ്ങൾ വേർപിരിഞ്ഞു, ഈ പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം നൽകണമെന്ന് ദയവായി അഭ്യർത്ഥിക്കുന്നു’. എന്നാണ് അദ്ദേഹം കുറിച്ചത്. അതോടെ , ദമ്പതികൾ വേർപിരിഞ്ഞോ എന്ന് ആശ്ചര്യപ്പെട്ട് നിരവധി ആളുകളാണ് കമന്റ് ബോക്സിൽ എത്തിയത്.ശിൽപയെ പരാമർശിക്കാതെയാണ് അദ്ദേഹം എക്‌സിൽ എഴുതിയത് .
തന്റെ ജീവിത കഥ പറയുന്ന സിനിമ റിലീസുമായി എത്തുകയാണ് രാജ് കുന്ദ്ര. യുടി 69 എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലൂടെ രാജ് കുന്ദ്ര അഭിനയത്തിൽ അരങ്ങേറുകയും ചെയ്യുകയാണ്. 2021 നീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര അകത്തായിരുന്നു. ഈ സമയത്തെ തന്റെ ജയിൽ അനുഭവങ്ങളാണ് രാജ് കുന്ദ്ര ബയോപ്പിക്കിലൂടെ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബയോപ്പിക്കിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഈ സമയത്ത് ഒരു വേർപിരിയിൽ കുറിപ്പ് എഴുതാൻ എന്താണ് കാരണം എന്ന് തന്നെയാണ് എല്ലാവരുടെയും ചോദ്യം
വേർപിരിയൽ എന്താണ് അർത്ഥമാക്കുന്നത്? വിവാഹമോചനമോ?, ‘ഇത് ശരിക്കും ഞെട്ടിക്കുന്ന വാർത്തയാണ്.’ എങ്കിലും ‘ഫെയ്‌സ് മാസ്‌കും രാജ് കുന്ദ്രയും ഇപ്പോൾ വേർപിരിഞ്ഞു എന്നല്ലേ പുള്ളി ഉദ്ദേശിക്കുന്നത്’, എന്ന ചോദ്യവും പോസ്റ്റിനു താഴെയുണ്ട് . കഴിഞ്ഞ രണ്ടുവർഷത്തോളമായി പൊതുവേദികളിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന രാജ് കുന്ദ്ര ഇതാദ്യമായി തന്റെ മാക്സ് അഴിച്ചു മാറ്റി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത് . സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കുന്ദ്ര മാസ്ക് ഊരി മാറ്റിയത്.ജയിലിൽ നിന്നിറങ്ങിയ ശേഷം തനിക്കു നേരിട്ട മാധ്യമ വിചാരണ കൊണ്ടാണ് മുഖം മാസ്ക് കൊണ്ട് മറയ്ക്കാൻ തീരുമാനമെടുത്തതെന്നും ഇനി മുതൽ മാസ്ക് ഇല്ലാതെയാകും തന്നെ കാണാൻ സാധിക്കുകയെന്നും കുന്ദ്ര പറഞ്ഞു.
അതുകൊണ്ട് തന്നെ ‘മുഖംമൂടിയെ കുറിച്ചായിരിക്കും പുള്ളി സംസാരിക്കുന്നത്’എന്നാണ് പലരും പറയുന്നത് . അതേസമയം ഇതുവെറും പ്രമോഷൻ ടെക്നിക് എന്നാണ് ചിലർ പറയുന്നത്. സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം വാദിക്കുന്നത് . പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവച്ചത് എന്ന കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നത്.
അതേസമയം ഞാൻ വേദനകൊണ്ടാണ് മുഖംമൂടി ധരിച്ചത് എന്നും കുന്ദ്ര പറഞ്ഞിരുന്നു , മാധ്യമ വിചാരണ വേദനാജനകമായിരുന്നു. പൊലീസിലെ വിചാരണയേക്കാൾ വേദനാജനകമായിരുന്നു ഇത്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നതിനാൽ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അത് വളരെ വേദനിപ്പിച്ചു. അത് മറക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല, എന്റെ ഫോട്ടോ എടുക്കുന്നതും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ എന്റെ ഭാര്യയേയും മക്കളേയും വെറുതെ വിടണം.
അവളില്ലായിരുന്നുവെങ്കിൽ ഞാൻ അതിജീവിക്കില്ലായിരുന്നു. ജയിലിൽ വച്ചു തന്നെ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ്. അവളാണ് എനിക്ക് വിശ്വാസവും പ്രതീക്ഷയും നൽകിയത്. പുറത്ത് വരൂ, നമ്മളിത് ഒരുമിച്ച് പരിഹരിക്കുമെന്ന് അവൾ എന്നോട് പറഞ്ഞു. ആ 63 ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ആർക്കും അതുപോലൊന്ന് ഉണ്ടാകരുതേയെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാത്തിനും ഞാൻ ശിൽപയോട് നന്ദി പറയുന്നു. അവളാണ് എന്റെ ലോകം. അനുഭവങ്ങൾ കരുത്തരാക്കും എന്നല്ലേ’’ എന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു . ഇപ്പോഴും കുന്ദ്രയും ശിൽപ്പയും പൊതുചടങ്ങുകളിൽ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ രാജും ശിൽപയും പിരിഞ്ഞുവോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.
Read Also : ഇന്ദ്രൻസിന്റെ കിടിലൻ ലുക്ക് ; സൂപ്പർ താരങ്ങൾക്ക് വെല്ലുവിളിയെന്ന് സോഷ്യൽ മീഡിയ