അഹമ്മദാബാദ്: കോടതിക്കും രക്ഷയില്ല. വ്യാജ കോട തിയുടെ മറവിൽ വിധിപറയുക യും ഉത്തരവിറക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 വർഷമായി വ്യാജകോടതി നട ത്തിവന്ന മോറിസ് സാമുവൽ ക്രിസ്ത്യൻ ആണു പിടിയിലായത്. Fake judge arrested in ahammadabad
ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസറായി മ ഞ്ഞാണ് ഏറെ ഉത്തരവുകളും ഇറക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഗാന്ധി നഗറിലെ ഇയാളുടെ ഓഫിസ് കോടതിയെന്നു തോന്നിപ്പിക്കു ന്ന വിധമാണു സജ്ജീകരിച്ചിരു ന്നത്.
അഭിഭാഷകരായി ചമഞ്ഞ് അനുയായികളെയും ഏർപ്പെടു ത്തിയിരുന്നു.
2019 ൽ ഒരു സർക്കാർ ഭൂമി യുടെ അവകാശം തന്റെ കക്ഷി ക്കാണെന്ന് അവകാശപ്പെട്ട് ഇയാൾ “വിധി പ്രസ്താവി ക്കുക’യും രേഖകളിൽ കക്ഷിയു ടെ പേരു ചേർക്കാൻ ജില്ലാ കല ക്ടറോടു നിർദേശിച്ച് വ്യാജ ഉത്തരവിറക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ഇതിനായി മറ്റൊരു അഭിഭാഷ കൻ മുഖേന സിവിൽ കോടതി യെ സമീപിക്കുകയും ചെയ്തു. ഉത്തരവു വ്യാജമെന്ന് കോടതി
റജിസ്ട്രാർ കണ്ടെത്തിയതിനെ ത്തുടർന്നാണ് കേസ് ഫയൽ ചെയ്തത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നവരെ സമീപി ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പ്രശ്നം തീർക്കാൻ കോടതി നിയമിച്ച മധ്യസ്ഥൻ (ആർബിട്രേറ്റർ)
ആണു താനെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ കക്ഷികളിൽനിന്നു പണം തട്ടിയെടുക്കുന്നത്.