web analytics

ഹലോ… പി.എമ്മിൻ്റെ ഓഫീസിൽ നിന്നാണ്, ഐഎൻഎസ് വിക്രാന്ത് എവിടെയുണ്ട്! പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമം.

കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺ കോൾ വന്നതെന്ന് പോലീസ് പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാർബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു

ന്യൂഡൽഹി: ഭരണകൂടം പറഞ്ഞിട്ടും വെടിവെയ്പ് തുടരുന്നു പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു.

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് ഇപ്പോൾ പ്രതിസന്ധിയാകുന്നത്.

ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാക്കിസ്ഥാൻ ഭരണകൂടം പ്രസ്താന പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ ഉത്തരവാദിത്തത്തോടെയാണ് പാക് ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

അതിർത്തി പ്രദേശങ്ങളിലുള്ള പാക് സൈനികർ സംയമനം പാലിക്കണമെന്നും പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

സുഗമമായി വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ആവശ്യമായ ആശയവിനിമയം നടത്തുമെന്നും പാകിസ്ഥാൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.

‘ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.‌

രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിൽ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ ഇത്തരത്തിലുള്ള ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെ വെടിനിർത്തൽ എവിടെയെന്നും ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്സിലും പോസ്റ്റ് ഇട്ടിരുന്നു. ഒടുവിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വെടിനിർത്തൽ ലംഘനം സ്ഥിരീകരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ് കെ. മാണിക്ക് അടിതെറ്റുമോ?

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ്...

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി പ്രവചനാതീതം

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി...

Related Articles

Popular Categories

spot_imgspot_img