web analytics

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം സ്ഫോടനം ; 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു ; 22 പേർക്ക് ഗുരുതര പരിക്ക്

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് സ്ഫോടനം നടന്നത്.

ഈ ആക്രമണത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ചിലരുടെ അവസ്ഥ ഗുരുതരമാണ്.

മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പരിക്കേറ്റ സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും, സ്‌ഫോടനത്തിൽ ഒരു പോലീസ് വാനും നിരവധി ഓട്ടോറിക്ഷകളും തകർന്നതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

English summary : Explosion near a school in Pakistan ; 7 people including 5 children were killed ; 22 people were seriously injured

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img