web analytics

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ഗുരുതരമാണ്.

അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:

ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ. തമിഴ്‌നാട് ഉത്തമപാളയം സ്വദേശികളായ അളകരാജ, മുത്തു എന്നിവരാണ് അറസ്റ്റിലായത്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പല തവണയായി 75000 രൂപയുടെ ഏലക്ക ഇവർ മോഷ്ടിച്ചിരുന്നു. അടുത്തിടെ സ്ഥാപനത്തിൽ നിന്നും പല തവണയായി ഏലക്ക കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഉടമ സിസി ടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാർ ഏലക്ക കടത്തുന്നത് ശ്രദ്ധയിൽപെട്ടത്. പലതവണയായി ബാഗിലും ചാക്കിലും ഉൾപ്പെടെ ഇവർ ഏലക്ക കടത്തുന്നത് സിസിടിവി യിലുണ്ട് .

തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img