കൊല്ലം: കൊല്ലത്ത് ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിക്കോട്ട ഭാഗത്ത് ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.(Excise officers attacked; group of four was arrested)
പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ നോക്കി നിൽക്കെ യുവാക്കൾ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നാലെ നാട്ടുകാർ ചേർന്നാണ് യുവാക്കളെ പിടികൂടി ചവറ പൊലീസിൽ ഏൽപ്പിച്ചത്. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.