കോഴിക്കോട് ഫറോഖിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് ഫറോഖിൽ അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.എഡിസൺ എന്ന ഡ്രൈവർ ആണ് അറസ്റ്റിലായത്.
ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ ഇയാൾ അമിത വേഗത്തിൽ വാഹനം ഓടിച്ച് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ വാഹനം തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ എഡിസണിനെ അറസ്റ്റ് ചെയ്തു.
മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയത് നാഗവിഗ്രഹങ്ങൾ
വാഹനത്തിൽ ഇയാൾ ഒറ്റക്കായിരുന്നു എന്നും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തി ഉദ്യോഗസ്ഥൻ; ഡ്യൂട്ടി നൽകിയ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തു; നടപടിയുമായി പോലീസ്
വർക്കല: എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തിയ പ്രിവന്റീവ് ഓഫിസർ എക്സൈസ് ഇൻസ്പെക്ടറെ അസഭ്യം വിളിച്ചു കയ്യേറ്റത്തിനു മുതിർന്നതായി പരാതി.
എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്റെ പരാതിയിൽ പ്രിവന്റീവ് ഓഫിസർ ജസീനെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മഫ്ടിയിൽ പരിശോധനയ്ക്കു തയാറാകാൻ ഇൻസ്പെക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും ജസീൻ മദ്യപിച്ച് ആണ്ഓഫിസിൽ എത്തിത്.
ഇത് സൂര്യനാരായണൻ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിന്നാലെ ജസീൻ കയ്യേറ്റത്തിനു മുതിർന്നു. സഹപ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും ജെസീൻ പിന്മാറാൻ കൂട്ടാക്കിയില്ല.
ഇതോടെ,സൂര്യനാരായണന്റെ പരാതിയിൽ ഇയാളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും എക്സസൈസ് ഇൻസ്പെക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജസീന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയുടെ മാല മോഷ്ടിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
പാലക്കാട്: ആലത്തൂരിൽ മാല മോഷ്ടിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്തിനെയാണ് അറസ്റ്റ് ചെയ്തത്.
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് സമ്പത്ത് മോഷ്ടിച്ചത്. ഈ മാല ഇയാൾ 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി സമ്പത്ത് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടി.
തുടർന്ന് വീടിന്റെ സമീപത്ത് എത്തിയതോടെ പ്രതി സമ്പത്ത് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് അടുത്തുള്ള ജ്വല്ലറിയിൽ ഈ മാല വിൽക്കുകയും ചെയ്തു.
എന്നാൽ പ്രതിയെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പ്രതിയുടെ ബൈക്ക് ബജാജ് ഡിസ്‌കവർ ആയിരുന്നു.
തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റ ഡിസ്‌കവർ ബൈക്കിന്റെ വിവരങ്ങൾ തേടി ഇത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
പിന്നാലെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കടം തീർക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്.









