ട്രെയിനിൽ കവർച്ചാശ്രമം

ട്രെയിനിൽ കവർച്ചാശ്രമം കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടെ 64-കാരിക്ക് പരിക്ക്. തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻ വീട്ടിൽ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. ബാഗ് കവർച്ച പ്രതിരോധിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ചണ്ഡീഗഢ്‌-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചിൽ വെച്ചാണ് സംഭവം. എസ്-1 കോച്ചിന്റെ വാതിലിനോടു ചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. തീവണ്ടി കോഴിക്കോട് നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. … Continue reading ട്രെയിനിൽ കവർച്ചാശ്രമം