web analytics

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; വീണത് നടുറോഡിലേക്ക്; ബസ് കയറി ഇറങ്ങി വിമുക്തഭടന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്.Ex-serviceman met a tragic end in a bus accident in Pattambi, Palakkad

റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഷൊർണൂരിൽ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി – മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാ​ഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ വാർഡ്

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img