ഇന്നസെന്റിന്റെ വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ; ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ പട്ടു സാരികൾ സമ്മാനമായി കൊടുക്കും…പ്രിയതമന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയെന്ന് വെളിപ്പെടുത്തി താരപത്‌നി

കഴിഞ്ഞ വർഷം മാർച്ചിലാണ് നടനും ചാലക്കുടി മുൻ എംപിയും താരസംഘടന ‘അമ്മ’യുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് Innocent അന്തരിച്ചത്. ഒന്നരവർഷം പിന്നിട്ടെങ്കിലും ഇന്നസെന്റ് കൂടെയില്ലെന്ന യാഥാർത്ഥ്യവുമായി ഇതുവരെ പൊരുത്തപ്പെടാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ആലീസ് Alice. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ഇന്നസെന്റിന്റിന്റെ വിയോഗം ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് കാൻസറും തളർത്താൻ ശ്രമിച്ചിട്ടും അതിനെയെല്ലാം പുഞ്ചിരിയോടുകൂടി നേരിട്ട ഒരാൾ അതായിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്.

ജീവിച്ചിരുന്ന കാലത്ത് ഭാര്യയെ കുറിച്ച് പലപ്പോഴും തമാശകൾ പറയാറുള്ള ഇന്നസെന്റ് മരിക്കുന്നതിനു മുൻപ് ഭാര്യയെ കൊച്ചുമക്കളെയാണ് ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് താരപത്‌നി ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലീസ്.

ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേൾക്കും, ചിലപ്പോൾ തോന്നും ഇന്നസെന്റ് കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്ക് കരയാനേ നേരമുള്ളൂ.

ജീവിച്ചിരുന്നപ്പോൾ ഒരാൾ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാൾ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്ക് കഴിയില്ല.

ഇന്നസെന്റ് വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ എന്റെ പട്ടു സാരികൾ സമ്മാനമായി ഞാൻ അവർക്ക് കൊടുക്കും. അങ്ങനെ പട്ടുസാരികൾ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. കുറെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ കറുപ്പ് നിറത്തിൽ കുറച്ച് മാറ്റം വരുത്തി. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേർന്ന് നിൽക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

Other news

യാത്രക്കാരുടെ തലയിൽ കമ്പി വീണു

യാത്രക്കാരുടെ തലയിൽ കമ്പി വീണു കൊല്ലം: ട്രെയിനിറങ്ങി നടന്നു പോകുന്ന യാത്രക്കാരുടെ തലയിൽ...

മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ

മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഫയർ സ്റ്റേഷൻ ഓഫിസർക്ക് സസ്പെൻഷൻ

ഫയർ സ്റ്റേഷൻ ഓഫിസർക്ക് സസ്പെൻഷൻ പാലക്കാട്: ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി...

കമ്പി തലയിൽ വീണു; രണ്ടു യാത്രക്കാർക്ക് പരിക്ക്

കമ്പി തലയിൽ വീണു; രണ്ടു യാത്രക്കാർക്ക് പരിക്ക് കൊല്ലത്ത് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിൽ...

‘പുലിപ്പല്ല് മാല’; പരാതിക്കാരന്റെ മൊഴിയെടുക്കുമെന്ന്

തൃശ്ശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന ആരോപണത്തിൽ...

Related Articles

Popular Categories

spot_imgspot_img