web analytics

പോയിന്റ് ബ്ലാങ്കിൽ ജോർഡൻ പിക്ക്ഫോഡ് നടത്തിയ രണ്ട് സേവുകൾ കരുത്തായി; നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ

ഡോർട്ട്മുൺഡ്: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. സൂപ്പർ സബ്സ്റ്റിട്യൂട്ടായി മാറിയ ഒലി വാറ്റ്‌കിൻസാണ് ജയമൊരുക്കിയത്.England beat the Netherlands in the Euro Cup

ബെർലിനിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനിനെ നേരിടും. ഇംഗ്ലണ്ടിന്റെ കാവൽമാലാഖയുടെ പേര് ഒലിവർ വാറ്റ്‌കിൻസ് എന്ന്‌. 81ആം മിനിറ്റിൽ നായകന് പകരക്കാരനായി ഇറങ്ങിയവൻ രക്ഷകനായി കളം വിട്ട സെമിപോരാട്ടം.

യൂറോയിൽ ഉടനീളം പകരക്കാരനെ ഇറക്കുന്നതിന്റെ പേരിൽ പഴി കേട്ട ഇംഗ്ലണ്ട് പരിശീലകൻ ഫൈനലിലേക്ക് എത്തുന്നത് പകരക്കാരന്റെ മികവിൽ.

ഏഴാം മിനിറ്റിൽ സാവി സിമൻസിന്റെ ഗോളിൽ നെതെർലൻഡ്സ് മുന്നിലെത്തേണ്ടി വന്നു ഇംഗ്ലണ്ടിന് ഉണർന്ന് കളിക്കാൻ ഡച്ച് ഗോളിന് വഴി ഒരുക്കിയ ഡെൻസിൽ ഡംഫ്രിസിന്റെ പിഴവിൽ പെനൽറ്റി നേടിയെടുത്ത് ഇംഗ്ലണ്ട്

പോയിന്റ് ബ്ലാങ്കിൽ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർഡൻ പിക്ക്ഫോഡ് നടത്തിയ രണ്ട് സേവുകൾ ഇംഗ്ലണ്ടിന് കരുത്തായി. ക്വാർട്ടറിലും സെമിയിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിക്കുന്ന ആദ്യ ടീം ആയി ഇംഗ്ലണ്ട്.

ഇം​ഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണ യൂറോ കപ്പ് ഫൈനലിൽ എത്തിയപ്പോൾ ആറാം തവണയും സെമിയിൽ പരാജയപ്പെട്ട് മടങ്ങാനായിരുന്നു നെതർലൻഡ്സിന്റെ വിധി. 90-ാം മിനിറ്റിൽ പകരക്കാരൻ ഒലി വാറ്റ്കിൻസാണ് ഇം​ഗ്ലണ്ടിന്റെ വിജയ​ഗോൾ നേടിയത്.

കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഡച്ച് ടീമിന് അവസാന നിമിഷം ചുവടുപിഴച്ചതോടെയാണ് ആറാം തവണയും സെമിയിൽ പരാജയമെന്ന പഴിയുമായി കളം വിടേണ്ടി വന്നത്.

ഏഴാം മിനിറ്റിൽ സാവി സിമോൺസിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച് ടീമിനെതിരേ 18-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

പിന്നാലെ മത്സരം അധികസമയത്തേക്ക് പോകുമെന്ന ഘട്ടത്തിൽ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ നേടിയ ഗോളിൽ ഒലി വാറ്റ്കിൻസ് ഇംഗ്ലണ്ടിന് ഫൈനൽ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

തുർക്കിക്കെതിരായ ക്വാർട്ടറിൽ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാൾഡ് കോമാൻ നെതർലൻഡ്‌സിനെ കളത്തിലിറക്കിയത്. സ്റ്റീവൻ ബെർഗ്വിന് പകരം ഡോൺയെൽ മാലെൻ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമിൽ സസ്‌പെൻഷൻ കഴിഞ്ഞ് മാർക് ഗുഹി തിരിച്ചെത്തിയപ്പോൾ എസ്രി കോൻസയ്ക്ക് സ്ഥാനം നഷ്ടമായി.

നെതർലൻഡ്‌സ് ടീമിന്റെ തുടർസമ്മർദങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡോൺയെൽ മാലെനും സാവി സിമോൺസും കോഡി ഗാക്‌പോയും ചേർന്നുള്ള മുന്നേറ്റങ്ങൾ തുടക്കത്തിൽ ഇംഗ്ലണ്ട് പ്രതിരോധത്തെ സമ്മർദത്തിലാക്കി.

എന്നാൽ പെട്ടെന്ന് കളിയിൽ താളം കണ്ടെത്തിയ ഇംഗ്ലണ്ട് തിരിച്ചും ആക്രമണമാരംഭിച്ചു. ബുകായോ സാക്കയും ഫിൽ ഫോഡനും ജൂഡ് ബെല്ലിങ്ങാമുമായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്.

എന്നാൽ ഏഴാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സാവി സിമോൺസിന്റെ റോക്കറ്റ് ഷോട്ടിലൂടെ ഡച്ച് ടീം മുന്നിലെത്തി. ഡെക്ലാൻ റൈസിൽ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോൺസിന്റെ കിടിലൻ ലോങ് റേഞ്ചർ തടയാൻ ഇംഗ്ലീഷ് ഗോളി ജോർദൻ പിക്‌ഫോർഡിനായില്ല. ഗോളിയുടെ വിരലിലുരുമ്മി പന്ത് വലതുളച്ചു.

ഗോൾ വീണതോടെ ഇംഗ്ലണ്ട് ഉണർന്നുകളിച്ചു. 13-ാം മിനിറ്റിൽ കെയ്‌നിന്റെ ഷോട്ട് ഡച്ച് ഗോളി വെർബ്രുഗ്ഗൻ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ സാക്കയുടെ മുന്നേറ്റം ഡച്ച് ബോക്‌സ് വിറപ്പിച്ചു.

സാക്കയുടെ ഈ മുന്നേറ്റത്തിനിടെ ലഭിച്ച പന്തിൽ നിന്ന് ഒരു വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നിനെതിരായ ഡെൻസെൽ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചു.

ഏറെ നേരത്തേ വാർ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ൻ 18-ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

ഗോൾ നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിനായിരുന്നു മത്സരത്തിൽ ആധിപത്യം. ഫിൽ ഫോഡനും ഫോമിലേക്കെത്തിയതോടെ ഇംഗ്ലണ്ട് ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 23-ാം മിനിറ്റിൽ ഇത്തരമൊരു അതിവേഗ മുന്നേറ്റത്തിനു ശേഷമുള്ള ഫോഡന്റെ ഷോട്ട് ഡംഫ്രീസ് ഗോൾലൈനിൽവെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തി.

തുടർന്ന് ഒരു കോർണറിൽ നിന്നുള്ള ഡംഫ്രീസിന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് മടങ്ങി. രണ്ടു മിനിറ്റിനു ശേഷം ഒരു തകർപ്പൻ മുന്നേറ്റം നടത്തിയ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

തുടർന്ന് ആദ്യ പകുതിയിൽ തന്നെ മെംഫിസ് ഡീപേ പരിക്കേറ്റ് മടങ്ങിയത് ഡച്ച് ടീമിന് തിരിച്ചടിയായി. ജോയ് വീർമൻ പകരമിറങ്ങി.നെതർലൻഡ്‌സ് മാലെനു പകരം വുട്ട് വെഗ്രോസ്റ്റിനെയും ഇംഗ്ലണ്ട് ട്രിപ്പിയറിനു പകരം ലൂക്ക് ഷോയേയും കളത്തിലിറക്കിയാണ് രണ്ടാം പകുതിക്കിറങ്ങിയത്.

പന്ത് കൈവശംവെച്ച് കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ശ്രമിച്ചത്. ഡച്ച് ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റിൽ വാൻഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്‌ഫോർഡ് ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനെ കാത്തു. 75 മിനിറ്റിന് ശേഷമാണ് രണ്ടാം പകുതിയിൽ ഡച്ച് ആക്രമണങ്ങൾ കടുപ്പിച്ചത്.

പിന്നാലെ 79-ാം മിനിറ്റിൽ ഫോഡനും കൈൽ വാക്കറും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാൽക്കർ ഓഫ്‌സൈഡായിരുന്നതിനാൽ ഗോൾ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച് ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിർണയിച്ചത്.

ഗോൾ ലക്ഷ്യമിട്ട് ഫോഡനെയും കെയ്‌നിനെയും പിൻവലിച്ച് കോൾ പാൽമറെയും ഒലി വാറ്റ്കിൻസിനെയും കളത്തിലിറക്കി. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പാൽമറുടെ പാസ് ബോക്‌സിനുള്ളിൽ സ്വീകരിച്ച് വെട്ടിത്തിരിഞ്ഞുള്ള വാറ്റ്കിൻസിന്റെ ഷോട്ട് വലയിൽ. ഒപ്പം ഇംഗ്ലണ്ടിന് ഫൈനൽ ബർത്തും.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ വേണം

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

Related Articles

Popular Categories

spot_imgspot_img