എൻഫോഴ്സ്മെൻ്റ് ജീവനക്കാരൻ മോഹൻ രാജ് കീരിക്കാടൻ ജോസായപ്പോൾ…അസൂയ മൂത്ത സഹപ്രവർത്തകർ മോഹൻ രാജിൻ്റെ പണി വരെ കളഞ്ഞു

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. Enforcement officer Mohan Raj has turned into Keerikadanjos

പോലീസുകാരനായ അച്ഛന്റെ സ്വപ്നം പോലെ പോലീസുകാരനായി മാറുവാന്‍ ആശിക്കുന്ന എന്നാല്‍ സാഹചര്യങ്ങള്‍ ഒരു തെരുവുഗുണ്ടയുടെ മുള്‍ക്കിരീടം സമ്മാനിച്ച സേതുവിന്‍റെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിച്ച വ്യക്തിയാണ് കീരിക്കാടന്‍ ജോസ്. കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍രാജ്‌ ആയിരുന്നു.

എന്നാൽ ആ കഥാപാത്രം തന്റെ ജീവിതം തകർത്തെന്ന് താരം ഒരു അഭിമുഖത്തിനിടയിൽ വെളിപ്പെടുത്തിയിരുന്നു.

താന്‍ അഭിനയിച്ച കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ മോഹന്‍രാജനു ലഭിച്ചു. എന്‍ഫോഴ്‌സമെന്റില്‍ ജോലി ചെയുന്ന കാലത്താണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്.

അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹന്‍രാജ് കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളില്‍ ചെന്നൈയില്‍ ജോലി ചെയുന്ന സമയത്ത് അഭിനയിച്ചിരുന്നു.

ഒരിക്കല്‍ സംവിധായകന്‍ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലന്‍ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാന്‍ സാധിക്കാതെ പോയത മോഹന്‍രാജ് എന്ന വ്യക്തിക്ക് കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി.

പിന്നീട് സിനിമകൾ മോഹന്‍രാജിനെ തേടിയെത്തി. കേന്ദ്ര സര്‍വീസില്‍ ജോലി ചെയുന്ന ഉദ്യേഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ.

ഇതു മോഹന്‍രാജ് പാലിച്ചിരുന്നില്ല. സിനിമയില്‍ ഉയരങ്ങള്‍ മോഹന്‍രാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥര്‍ അസൂയ കാരണം താരത്തിന് നല്‍കിയത് സസ്‌പെന്‍ഷനാണ്.

അത് വലിയ നിയമപോരാട്ടത്തിന് വഴിതെളിച്ചു. 20 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നഷ്ടപ്പെട്ട സര്‍വീസ് പക്ഷേ തിരിച്ച് ലഭിച്ചില്ല. സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ മനംമടുത്ത് 2015 ല്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയാമെന്ന് വിചാര സമയത്ത് മലയാളസിനിമ ന്യൂജനായി മാറി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

Related Articles

Popular Categories

spot_imgspot_img