web analytics

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ നടക്കില്ല; തീയതിയിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.(Change in date of State School Art Festival)

ഡിസംബർ 3 മുതൽ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെൻ്റ് സർവേ (NAS) പരീക്ഷകൾ നടക്കുന്നത്തിന്റെ പശ്ചാതലത്തിലാണ് തീയതിയിൽ മാറ്റം വരുത്തിയത്. അതേസമയം കലോത്സവ മാനുവലിൽ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശീയ നൃത്തരൂപങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഭേ​ദ​ഗതി.

അഞ്ച് ഇനങ്ങളാണ് ഇത്തരത്തിൽ ഉൾപ്പെടുത്തിയത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ. കിർത്താഡ്‌സ് ഡയറക്ടറിൽനിന്ന് തേടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങൾ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img