web analytics

ചൂടിനൊപ്പം വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു; റെക്കോര്‍ഡ് ഉപഭോഗം, ഈ മാസവും സര്‍ച്ചാര്‍ജ് നൽകണം

തിരുവന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപഭോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. അതേസമയം ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.

ഉപഭോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് ആണ് വാങ്ങുന്നത്. വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് സര്‍ച്ചാര്‍ജിനത്തില്‍ 19 പൈസ ഈടാക്കുന്നത്. വേനല്‍ക്കാലം തുടങ്ങുന്നതിന് മുന്‍പേ തന്നെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവാക്കേണ്ടി വന്ന തുക പിരിക്കുന്നതിനായാണ് 10 പൈസ സര്‍ച്ചാര്‍ജ് പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഏപ്രില്‍ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

Read Also: 03.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img