web analytics

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെയാണ് സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറിൽ ഇന്നും നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11ന് വരണാധികാരിക്ക് പത്രിക നൽകും. പത്തരയോടെ ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ...

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ കൊച്ചി: ലോകപ്രശസ്ത ഒടിടി...

Related Articles

Popular Categories

spot_imgspot_img