web analytics

‘ആദ്യ വാതിൽ തുറന്നു’; നടൻ വിജയ്‌യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം, ആദ്യ സമ്മേളനം ഉടൻ

ചെന്നെെ: തമിഴ് നടൻ വിജയ് നയിക്കുന്ന പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി വി കെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. വിജയ് തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നും ടിവികെ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നും അദ്ദേഹം പ്രതികരിച്ചു.(Election Commission approves actor Vijay’s party)

പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.കഴിഞ്ഞ മാസം ചെന്നെെയിൽ നടന്ന പരിപാടിയിൽ വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.

പൊലീസ് അനുമതി കിട്ടാൻ വൈകുന്നതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വെെകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വച്ചിരിക്കുകയാണ്. ആദ്യ പൊതുസമ്മേളനം സെപ്‌തംബർ 23ന് വില്ലുപുരം ജില്ലയിൽ നടക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img