web analytics

യുഎഇയിൽ ബലിപെരുന്നാൾ അവധി ഈ ദിവസങ്ങളിൽ

അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് ബലിപ്പെരുന്നാളിന് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. തുടർന്ന് ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.

മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് ആണ് നടക്കുക. യുഎഇയിലും ജൂൺ 6നാണ് ബലിപെരുന്നാൾ. അതേസമയം കേരളത്തിൽ ജൂൺ 7 നാണ് ബലിപെരുന്നാൾ.

കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് ബലി പെരുന്നാൾ ശനിയാഴ്ച ആചരിക്കുന്നത്.ദുൽഹിജ്ജ ഒന്ന് മറ്റന്നാളും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു.

കുവൈത്ത്

ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ജോലികൾ ജൂൺ 10-ന് (ചൊവ്വ) പുനരാരംഭിക്കും.

ഖത്തർ

ഖത്തറിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ തൊഴിലാളി സൗഹൃദ അവധി നിയമമാണുള്ളത്. ഇതുപ്രകാരം ഔദ്യോഗിക അവധികൾക്കിടയിൽ വരുന്ന ജോലിദിനങ്ങൾക്കും അവധി

സൗദി അറേബ്യ

സൗദി യിലും ഔദ്യോഗിക അവധി പ്രഖ്യാപനം ഇനിയും വരാനുണ്ട്. എന്നാൽ, സൗദി എക്സ്ചേഞ്ച് (താവുൽ) ജൂൺ 5 മുതൽ 10 വരെ (വ്യാഴം മുതൽ ചൊവ്വ) 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

അഖിൽ മാരാര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; കർശന നിർദേശങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

Related Articles

Popular Categories

spot_imgspot_img