web analytics

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ച. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് ബലി പെരുന്നാൾ ശനിയാഴ്ച ആചരിക്കുന്നത്.

ദുൽഹിജ്ജ ഒന്ന് മറ്റന്നാളും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു. അതേസമയം ബലിപെരുന്നാളിനോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു.

കുവൈത്ത്

ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ജോലികൾ ജൂൺ 10-ന് (ചൊവ്വ) പുനരാരംഭിക്കും.

ഖത്തർ

ഖത്തറിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ തൊഴിലാളി സൗഹൃദ അവധി നിയമമാണുള്ളത്. ഇതുപ്രകാരം ഔദ്യോഗിക അവധികൾക്കിടയിൽ വരുന്ന ജോലിദിനങ്ങൾക്കും അവധി നൽകും

ഒമാൻ

ഒമാനിൽ അവധി ദുൽ ഹജ് 9 മുതൽ 12 വരെ (ജൂൺ 5 മുതൽ 8 വരെ) ആകാനാണ് സാധ്യത. എന്നാൽ ഔദ്യോഗിക അവധി പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല

സൗദി അറേബ്യ

സൗദി യിലും ഔദ്യോഗിക അവധി പ്രഖ്യാപനം ഇനിയും വരാനുണ്ട്. എന്നാൽ, സൗദി എക്സ്ചേഞ്ച് (താവുൽ) ജൂൺ 5 മുതൽ 10 വരെ (വ്യാഴം മുതൽ ചൊവ്വ) 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

യുഎഇ

യുഎഇയിലെ ഫത് വാ കൗൺസിൽ ദുൽ ഹജ് മാസപ്പിറവി കാണുന്നതിനായി ഇന്ന്(ചൊവ്വ) വൈകിട്ട് നീരീക്ഷണം നടത്തണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ കാണുകയാണെങ്കിൽ 027774647 എന്ന നമ്പരിലോ ഓൺലൈൻ വഴിയോ അറിയിക്കണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img