web analytics

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’

പാലക്കാട്: മൂത്താൻതറ സ്കൂളിൽ നടന്ന സ്‌ഫോടനവുമായി ആർഎസ്‌എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പരിസരത്ത് നാല് ബോംബുകൾ കണ്ടെത്തിയിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് സൂക്ഷിച്ചതാണെന്നാണ് സംശയമെന്ന് അദ്ദേഹം പറഞ്ഞു. ആയുധപരിശീലനം നടത്തിയതിനാൽ സ്കൂളിന്റെ എൻഒസി റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“ആർഎസ്‌എസിന്റെ ക്യാമ്പുകൾ നടക്കുന്ന ഗ്രൗണ്ടാണ് അത്. ആർഎസ്‌എസിന്റെ പങ്ക് വ്യക്തമാണ്. ഏത് സ്കൂളായാലും അതിന്റെ പരിസരത്ത് ആയുധപരിശീലനങ്ങൾ നടത്താൻ പാടില്ല.

ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചോ ആയുധപരിശീലനമോ നടക്കാൻ അനുവദിക്കാനാകില്ല. ഇതിനായി വിദ്യാഭ്യാസ ഡയറക്ടര് നിർദേശം നൽകിയിട്ടുണ്ട്,” വി. ശിവൻകുട്ടി പറഞ്ഞു.

സംഭവത്തിൽ കുട്ടികൾക്കെതിരായ ക്രൂരതയും സ്‌ഫോടക വസ്തു നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 വയസ്സുകാരൻ പരിക്കേറ്റതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള 75-ാം വകുപ്പും ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മൂത്താൻതറ വിദ്യാനികേതൻ സ്കൂൾ പരിസരത്ത് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ 10 വയസ്സുകാരന് പരിക്കേറ്റിരുന്നു. സ്കൂൾ വളപ്പിൽ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.

അതിനെ മാരക സ്‌ഫോടകവസ്തുവായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.

‘ഫോർ സെയിൽ, സെക്കൻഡ് ഹാൻഡ്, സ്ഥലം: പാലക്കാട്, വില: 000’ ; രാഹുൽ മാങ്കൂട്ടത്തിൽ ഒഎൽഎക്സിൽ വിൽപനയ്ക്ക്; കര്‍മയെന്ന് പരിഹസിച്ച് പി.പി. ദിവ്യ

, ‘ഒഎൽഎക്സിൽ വിൽപ്പനയ്ക്ക്’ എന്ന തലക്കെട്ടോടെ രാഹുൽ മാങ്കൂട്ടത്തെ പരിഹസിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ.

‘ഫോർ സെയിൽ, സെക്കൻഡ് ഹാൻഡ്, കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സ്ഥലം: പാലക്കാട്, വില: 000’ എന്ന അടിക്കുറിപ്പോടുകൂടിയ പോസ്റ്ററിനോടൊപ്പം അവർ ‘കർമ’ എന്ന കുറിപ്പും ചേർത്തു.

ഇതിനുമുമ്പ്, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത പ്രതികരണം നടത്തിയിരുന്നു.

അധികാരത്തിന്റെ അമിത അഹന്തയിൽ ഒരു പച്ച ജീവൻ നഷ്ടപ്പെട്ടുവെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിമർശനം. പാർട്ടി ദിവ്യയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി തീരുമാനത്തിൽ വൈകിയപ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചിരുന്നു.

‘പ്രമുഖ പാർട്ടിക്ക് സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ അന്വേഷിക്കുന്നു (ചിഹ്നം പ്രശ്നമല്ല)’ എന്ന കുറിപ്പോടെ ഒഎൽഎക്സ് ചിത്രമിട്ട് ആണ് അന്ന് പരിഹസിച്ചത്. അതിന് മറുപടിയായാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ദിവ്യയുടെ ഈ പോസ്റ്റ് വന്നിരിക്കുന്നത്.

Summary:
Palakkad: Education Minister V. Sivankutty stated that the RSS is linked to the explosion at Moothanthara School. Four bombs were found inside the school premises.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

Related Articles

Popular Categories

spot_imgspot_img