web analytics

പാകിസ്ഥാനില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യൻ സമയം 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത് എന്നാണ് റിപോർട്ടുകൾ. ഭൂചലനം ആഴം കുറഞ്ഞതാണെന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. ഇന്ത്യയുടെയും യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളും കൂടിച്ചേരുന്ന അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ ഒരു പതിവ് സംഭവമാണ്.

പാകിസ്ഥാനിൽ ചാവേർ ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റതായാണ് റിപോർട്ടുകൾ.

സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത് എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ പ്രദേശവാസികളും, സൈനികരും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും, പൊലീസും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പത്തോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാൻ ഏറ്റെടുത്തു. താലിബാന്റെ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പാണ് ചാവേർ ആക്രമണം നടത്തിയത്.

ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ചാവേർ ആക്രമണം ഉണ്ടായത്.

Summary: A powerful earthquake measuring 5.3 on the Richter scale struck Pakistan. The epicenter was located approximately 149 kilometers west of Multan in central Pakistan. Tremors were felt in several nearby regions.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img