web analytics

പാകിസ്ഥാനിൽ ചാവേർ ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റതായാണ് റിപോർട്ടുകൾ.

സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത് എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ പ്രദേശവാസികളും, സൈനികരും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും, പൊലീസും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പത്തോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാൻ ഏറ്റെടുത്തു. താലിബാന്റെ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പാണ് ചാവേർ ആക്രമണം നടത്തിയത്.

ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ചാവേർ ആക്രമണം ഉണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പഷ്തൂണ്‍ഖ്വ മേഖലയില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പിന്തുണയോടെ ആണ് ഇത്തരം സംഭവങ്ങളെന്ന് പാകിസ്ഥാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

Summary: 13 Pakistani soldiers were killed and 29 injured in a deadly suicide attack, reports confirm.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img