ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ച
ഡി.വൈ.എഫ്.ഐ. നേതാവിനെ കസ്റ്റഡിയിലെടുത്തു;
സ്‌റ്റേഷൻ ഉപരോധിച്ച് പ്രവർത്തകർ

വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ചെത്തിയ ഡിവൈഎഫ്.ഐ. നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സ്‌റ്റേഷൻ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ശനിയാഴ്ച അർധരാത്രിയാണ് ഉപരോധം അവസാനിച്ചത്.

കോട്ടുകാൽ സ്വദേശിയും ഡി.വൈ.എഫ്.ഐയുടെ  കോവളം ബ്ലോക്ക് പ്രസിഡന്റുമായ എസ്. മണിക്കുട്ടനെ (35) ആണ് വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്തിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടി സ്‌റ്റേഷനിലെത്തിച്ചത്.

ശനിയാഴ്ച രാത്രി മുക്കോല ജങ്ഷനിലായിരുന്നു സംഭവം.
അകാരണമായാണ് എസ്.ഐ. മണികണ്ഠനെ ക്‌സ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ചാണ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്.

ഹെൽമറ്റില്ലാതെ സ്‌കൂട്ടറിലെത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മണിക്കുട്ടനെ  പോലീസ് തടഞ്ഞുനിർത്തിയത്. തുടർന്ന് ലൈസൻസ് അടക്കമുളള രേഖകൾ ഇല്ലെന്നും പറഞ്ഞതിനെ തുടർന്നാണ് സ്റ്റേഷനിലെത്തിച്ചതെന്ന് എസ്.ഐ. പറഞ്ഞു.

തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ പ്രസാദ് സ്ഥലതെത്തുകയും കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറി അജിത് കരുംകുളം ഉൾപ്പെട്ട നേതാക്കളുമായി  ചർച്ച നടത്തി. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.

യുകെയിൽ ജോലിചെയ്യുന്ന സഹോദരിയെ യാത്രയാക്കാൻ വന്നപ്പോൾ അപകടം: മലയാളി നേഴ്സിനു ദാരുണാന്ത്യം

യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന സഹോദരിയെ കാണാൻ എത്തിയ നഴ്സ് ആയ യുവതിക്ക് വാഹനാപകടത്തിൽ ദാരുണന്ത്യം. പന്തളം എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചാണ് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച നേഴ്സായ യുവതി മരിച്ചത്.

എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി.വർഗീസിന്റെ ഭാര്യ ലീനു എൽദോസാണ്(35) മരിച്ചത്. പട്ടാഴി മീനം സ്വാമി നഗറിൽ സായകത്തിൽ ജയകുമാറിൻ്റെയും ലീലാമണിയുടെയും മകളാണ് ലീനു.

ഇന്നലെ രാവിലെ പത്തോടെ പന്തളം തോന്നല്ലൂർ, കാണിക്കവഞ്ചി ജംക്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ്ഇടിച്ചത്.

അടുത്ത ദിവസം യുകെയിലേക്ക് മടങ്ങുന്ന ലീനുവിൻ്റെ സഹാദരി ലീജയെ കാണാൻ പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു ലീനുവും ഭർത്താവ് എൽദോസും. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിൻ്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്‌കറ്റിൽ സ്റ്റാഫ്‌ നഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്‌ച മുൻപാണ് അവധിക്ക് നാട്ടിൽ വന്നത്. ഭർത്താവ് എൽദോസിനു നിസ്സാര പരുക്കേറ്റു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img