ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം ഇറക്കിയത് മുംബൈ വിമാനത്താവളത്തിൽ . ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.
സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്.
അതേ സമയം വിമാന സർവീസുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾക്ക് അറുതിയില്ല. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, അലയൻസ് എയർ, ആകാശ എയർ എന്നീ കമ്പനികളുടെ വിമാനക്കൾക്ക് എല്ലാംകൂടി 95 ഭീഷണി സന്ദേശങ്ങളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചിരിക്കുന്നത്.
വ്യാജസന്ദേശങ്ങൾ അയക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാർ താക്കീത് നൽകിയതിന് പിന്നാലെ ഭീഷണികളുടെ എണ്ണം വർധിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുമ്പുള്ള ദിവസം 50 ഓളം ഭീഷണികളാണ് ലഭിച്ചിരുന്നത്. ഇതാണ് ഇരട്ടിയോളം വർധിച്ചത്.
സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഭീഷണികളിലധികവും ലഭിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം എക്സിനും ശക്തമായ മുന്നറിയിപ്പാണ് കേന്ദ്രം നൽകിയിരുന്നു. ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഭീഷണികകളുടെ എണ്ണം കൂടിയത് സൂചിപ്പിക്കുന്നത്.
ആകാശ എയർ വിമാനങ്ങൾക്ക് 25 ഉം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ വിമാനങ്ങൾക്ക് 20 വീതം ബോംബ് ഭീഷണികളാണ് ഇന്ന് ലഭിച്ചത്. സ്‌പൈസ് ജെറ്റ്, അലയൻസ് എയർ എന്നിവയ്ക്ക് അഞ്ച് വീതം ഭീഷണികളും ലഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 10 ദിവസമായി 285ലധികം വിമാന സർവീസുകൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. തുടർച്ചയായ ഭീഷണികൾ കാരണം എണ്ണൂറ് കോടി രൂപയുടെ മുകളിൽ നഷ്ടമാണ് വിമാന കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്. അടിയന്തിര ലാൻഡിംഗും വിമാന സർവീസുകൾ റദ്ദാക്കുന്നതുമാണ് സാമ്പത്തിക നഷ്ടത്തിന്‍റെ പ്രധാന കാരണം.
Due to a bomb threat, the flight to Nedumbassery was diverted and landed at Mumbai Airport.