ഇടുക്കി കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷയിൽ കൂടെ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച മദ്യപനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്ലാപ്പറമ്പിൽ സിബി(53) യാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ ഓട്ടോയിലൂണ്ടായിരുന്ന ഇയാൾ കടന്നുപിടിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.