തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. കൂർക്കഞ്ചേരിയിലാണ് സംഭവം. പടവരാട് സ്വദേശി പ്രവീൺ ആണ് പിടിയിലായത്.(Drug selling: Area collection manager arrested with MDMA)
ഐഡിഎഫ്സി ബാങ്കിലെ കളക്ഷൻ ഏരിയ മാനേജരാണ് പ്രവീൺ. ഈ ജോലിയുടെ മറവിലാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഇയാൾ നിന്ന് 40 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പ്രവീണിൽ നിന്നും എംഡിഎംഎ വാങ്ങി ഉപയോഗിച്ച ചിലർ നേരത്തെ എക്സൈസിന്റെ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രവീണിനെ പിടികൂടിയത്.
സ്കൂട്ടറിനുള്ളിൽ പാക്കറ്റുകളാക്കി വില്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന നിലയിലാണ് എംഡിഎംഎ പിടികൂടിയത്. ബാങ്കിന് സമീപത്തെത്തുന്ന ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് പ്രതിയുടെ രീതി. പ്രവീൺ നേരിട്ടാണ് ബംഗളൂരുവിൽ നിന്നും എംഡിഎംഎ തൃശൂരിൽ എത്തിച്ചിരുന്നത്.