web analytics

തൊണ്ട വരണ്ട് തലസ്ഥാനം; കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല, പമ്പിംഗിന് ഇനിയും സമയമെടുക്കുമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ തുടരുന്നു. പമ്പിംഗ് നടത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ നൽകുന്ന വിവരം. നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ പമ്പിംഗ് തുടങ്ങാൻ ഒരു മണിക്കൂർ എടുക്കുമെന്നാണ് മേയ‌ർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെയുള്ള അധികൃതർ അറിയിച്ചത്.(Drinking water supply; The mayor said that pumping will still take time)

പൈപ്പ് ലൈനിൽ മറ്റ് ജോലികൾ പൂർത്തിയായി. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാൽവ് ഘടിപ്പിക്കലും അവസാന ഘട്ടത്തിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ പമ്പിംഗ് തുടങ്ങാനാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വലിയ അനാസ്ഥയാണ് നാല് ദിവസമായി തലസ്ഥാനത്ത് നടന്നത്. തിരുവനന്തപുരത്തെ 44 വാർഡിലാണ് വെള്ളം ഇല്ലാതെ ദുരിതത്തിലായത്.

ഇപ്പോഴത്തെ ആവശ്യത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകൾ ഓരോ ലോഡ് വെള്ളം വീതം വാർഡുകളിലെത്തിക്കുന്നുണ്ട്. എന്നാൽ പല വാർഡുകളിലും ടാങ്കർ എത്തിയില്ലെന്നും ആരോപണമുണ്ട്. രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്. ഇന്നു പുലർച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയെങ്കിലും വാൽവിൽ ലീക്ക് കണ്ടതോടെ നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പിടൽ ജോലിയും പൂർത്തിയായിട്ടില്ല. ഇന്ന് ഉച്ചയ്ക്കുമുമ്പ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ ഉറപ്പുനൽകിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും! 

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!  ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img