web analytics

‘മോദി..മോദി എന്ന് പറഞ്ഞ് നടക്കുന്ന ഭർത്താക്കന്മാർക്ക് അത്താഴം കൊടുക്കരുത്’; സ്ത്രീ വോട്ടർമാരോട് കെജ്‍രിവാൾ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാ‍ർട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് സ്ത്രീ വോട്ടർമാരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വീട്ടിലുള്ള പുരുഷന്മാർ ആം ആദ്മിയെ പിന്തുണയ്ക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. ‘മോദി..മോദി’ എന്ന് പറഞ്ഞ് നടക്കുന്ന പുരുഷന്മാർക്ക് അത്താഴം കൊടുക്കരുതെന്നും കെജ്‍രിവാൾ പറഞ്ഞു.

ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് തങ്ങളുടെ ഭർത്താക്കന്മാരെക്കൊണ്ട് സത്യം ചെയ്യിക്കാൻ കെജ്‍രിവാൾ ആവശ്യപ്പെട്ടു. എല്ലാ ഭർത്താക്കന്മാരും ഭാര്യമാർ പറയുന്നത് കേൾക്കണം. ഭാര്യമാരോട് സത്യം ചെയ്താൽ അത് പാലിക്കാനുള്ള ഉത്തരവാദിത്തം ഭർത്താക്കന്മാർക്കുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു.

‘അവരോട് പറയൂ, കെജ്‌രിവാൾ നിങ്ങളുടെ വൈദ്യുതി സൗജന്യമാക്കി, ബസ് ടിക്കറ്റ് സൗജന്യമാക്കി, ഇപ്പോൾ അദ്ദേഹം സ്ത്രീകൾക്ക് ₹ 1,000 നൽകുന്നു. ഇവർക്കായി ബിജെപി എന്താണ് ചെയ്തത്? പിന്നെ എന്തിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ചോദിക്കൂ.’, അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി.

 

Read Also: ഹെൽമെറ്റ് ധരിച്ചില്ല, സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പൊലീസിനെതിരെ പരാതിയുമായി സൈനികൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img