web analytics

സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം ആ ​വ്യ​ക്തി​യു​ടെ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ങ്ങ​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന സ​മീ​പ​ന​മ​ല്ല ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) സ്വീ​ക​രി​ക്കേ​ണ്ട​ത്. പ​ക​രം, ഭി​ന്ന​ശേ​ഷി നി​ർ​ണ​യ ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​യു​ടെ ഭി​ന്ന​ശേ​ഷി വി​ല​യി​രു​ത്തി​വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, ഇ​ത് അ​ന്തി​മ​മ​ല്ലെ​ന്നും നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​ത് പ​രി​ശോ​ധി​ക്കാ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, അ​ര​വി​ന്ദ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം തേ​ടി 40-45 ശ​ത​മാ​നം സം​സാ​ര​ശേ​ഷി പ​രി​മി​തി​യു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തോ​ടെ, 40 ശ​ത​മാ​ന​ത്തി​ല​ധി​കം സം​സാ​ര, ഭാ​ഷാ വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​രെ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​ന​ത്തി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്ന 1997ലെ ​ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ നി​യ​മം അ​സാ​ധു​വാ​കും.

ഹ​ര​ജി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്ക് എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​മെ​ന്ന് കോ​ട​തി നി​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ശ​ദ വി​ധി​ന്യാ​യം പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് അ​റി​യി​ച്ച് സെ​പ്റ്റം​ബ​ർ 18ന് ​ഉ​ത്ത​ര​വി​ട്ടു. ചൊ​വ്വാ​ഴ്ച​യാ​ണ് വി​ശ​ദ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

English Summary

National Medical Commission

https://news4media.in/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0/
spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

Related Articles

Popular Categories

spot_imgspot_img