web analytics

ജര്‍മനിയിലെത്തിയത് ഉപരിപഠനവും മെച്ചപ്പെട്ട ജോലിയും ലക്ഷ്യമിട്ട്; സ്വപ്നങ്ങൾ ബാക്കിയാക്കി അവൾ മടങ്ങി; ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്ററര്‍ ബിരുദ വിദ്യാര്‍ഥിനിക്ക് വിട നൽകി നാട്

ബര്‍ലിന്‍: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്റ്റർ ബിരുദ വിദ്യാർത്ഥിനിയ്ക്ക് വിട നൽകി ജന്മനാട്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കലിന്റെ (25) സംസ്കാരം നടന്നു. വെള്ളിയാഴ്ച രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ചെമ്പനോട് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍ വെച്ച് നടന്ന സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ. ഫെബ്രുവരി 24നാണ് മരണം സംഭവിച്ചത്.

ജര്‍മനിയിലെ വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്ററര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന് ഡോണ. മൃതദേഹം പോസ്ററ് മോര്‍ട്ടത്തിനു ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വ്യാഴാഴ്ച രാത്രിയാണ് ജന്മനാട്ടിലെത്തിച്ചത്. രണ്ടു വർഷം മുൻപ് ജർമനിയിലെത്തിയ ഡോണ ജോലി സംബന്ധമായി ന്യൂറംബര്‍ഗിലാണ് താമസിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img