പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന് 222 കല്ലുകൾ നീക്കി. പത്തനംതിട്ട സ്വദേശിനിയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ ഡോക്ടർമാർ പുറത്തെടുത്തത്.

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലുകൾ നീക്കിയത്. ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വ സംഭവമാണ് എന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി വീട്ടമ്മ കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി ഡോക്ടറുടെ ചികിത്സ തേടിയത്.

എന്നാൽ ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തന്നെ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്താൻ കഴിഞ്ഞത്.

ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ യുവതിക്ക് അപൂർവ ശസ്ത്രക്രിയ; വയറ്റിൽ നിന്നും പുറത്തെടുത്തത് 14.5 കിലോ ഭാരമുള്ള മുഴ

ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു.

30 വയസ്സുകാരിയായ യുവതി കുറച്ചു വർഷങ്ങളായി വണ്ണം കുറയ്ക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടിരുന്നു. എങ്കിലും, വയർ അസാധാരണമായി വീർത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും തുടക്കത്തിൽ അത് അവഗണിക്കുകയായിരുന്നു.

2022-ൽ നടത്തിയ സ്കാനിങ്ങിൽ വയറ്റിനുള്ളിൽ എന്തോ വളർച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും, അത് സ്കാൻ പിശകാണെന്നു കരുതി അവർ തുടർ പരിശോധനകൾ നടത്തിയിരുന്നില്ല.

കാലം കഴിയുംതോറും വയർ കുത്തനെ വലുതാവുകയും, ശ്വാസ തടസ്സം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്തതോടെ യുവതി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു.

ആദ്യ സ്കാനിങ്ങിൽ തന്നെ വയറ്റിന്റെ മുഴുവൻ ഭാഗവും 37 സെന്റീമീറ്റർ വലിപ്പമുള്ള വലിയൊരു മുഴ വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ എം.ആർ.ഐ സ്കാനിങ്ങിലൂടെ ഇത് പാരാഓവറിയൻ ട്യൂമർ (Paraovarian Tumour) ആണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് ഡോക്ടർമാർ സ്കാനിംഗ് നടത്താൻ തീരുമാനിച്ചു. ആദ്യം നടത്തിയ സ്കാനിങ്ങിൽ 37 സെന്റി മീറ്റർ വലിപ്പമുള്ള വയർ മുഴുവൻ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എം ആർ ഐ സ്കാനിങ് നടത്തി.

അതിലൂടെ ഇതൊരു പാരാഓവറിയൻ ട്യൂമർ (paraovarian tumour) ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ മുഴ പൊട്ടിയാൽ, അത് കാൻസർ കോശങ്ങൾ അടങ്ങിയതാണെങ്കിൽ രോഗബാധ വയറ്റിനാകെ വ്യാപിക്കാൻ സാധ്യതയുണ്ടായിരുന്നു.

അതിനാൽ, ശസ്ത്രക്രിയയ്ക്കായി പ്രത്യേക മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയായിരുന്നു.

ഭാഗ്യവശാൽ, ഈ മുഴ മറ്റ് അവയവങ്ങളുമായി ചേർന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മെഡിക്കൽ സംഘം അറിയിച്ചു.

Summary: In a rare medical case, doctors successfully removed 222 stones from the gallbladder of a woman in her forties from Pathanamthitta. The surgery was carried out after the patient complained of severe abdominal pain. Doctors confirmed the patient is now recovering well.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

Related Articles

Popular Categories

spot_imgspot_img