web analytics

ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ

ഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം നടന്നത്.(Doctor shot dead in Delhi hospital)

കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടുകയായിരുന്നു. ഇവരെ ജീവനക്കാർ പരിചരിച്ച് ആവശ്യമായി ചികിത്സ നൽകി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറുടെ ക്യാബിനിൽ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിർത്തു എന്നാണ് വിവരം. ഡോക്ടർ തൽക്ഷണം തന്നെ മരിച്ചു.

ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img