web analytics

ചികിത്സ വൈകിയെന്നാരോപിച്ച് യുവാവിൻ്റെ ഫെയ്സ് ബുക്ക് ലൈവ്; യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുന്നത് തടയാൻ ശ്രമിച്ച ഡോക്ടര്‍ക്ക് മർദ്ദനം

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍ക്ക് നേരേ കൈയേറ്റം.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയ യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്.

ചികിത്സ വൈകുന്നു എന്നാരോപിച്ചാണ് മര്‍ദനം. താന്‍ എത്തിയിട്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു.

യുവാവ് ഫെയ്ബുക്ക് ലൈവില്‍ വരുകയും യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുകയും ചെയ്തു.

ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഡോക്ടറെ മര്‍ദിച്ചത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ എന്ന പിജി വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ഓടിക്കൂടിയ സുരക്ഷാ ജീവനക്കാരും മറ്റു രോഗികളുടെ ഒപ്പം ഉള്ളവരും ചേര്‍ന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Doctor assaulted in Thrissur Medical College Hospital

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img