web analytics

സാരി ഉടുക്കുമ്പോൾ അടിപ്പാവാട ധരിക്കാറുണ്ടോ; അരക്കെട്ടിന് കാൻസർ വന്നേക്കാം; വെറും കാൻസർ അല്ല സാരികാൻസർ; പുരുഷൻമാർ സന്തോഷിക്കണ്ട നിങ്ങൾക്കും രക്ഷയില്ല

‘സാരി കാൻസർ ‘എന്ന് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ എന്താണ് സാരി ക്യാൻസർ? പേര് സൂചിപ്പിക്കുന്നതുപോലെ സാരി ധരിച്ചതുകൊണ്ട് ഉണ്ടാകുന്ന അർബുദമാണോ ഇത്. എന്നാൽ കേട്ടോളു, അരയ്ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് സാരി ക്യാൻസർ എന്നതുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. സ്ക്വാമസ് സെൽ കാർസിനോമ (എസ്‌സിസി) യെയാണ് സാരി കാൻസർ എന്ന് അറിയപ്പെടുന്നത്. അതായത് തുടർച്ചയായി ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വീക്കമുണ്ടാകുകയും പിന്നീടത് ഗുരുതരമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ ആരോ​ഗ്യാവസ്ത ഉണ്ടാകാം.

ദോത്തി കാന്‍സറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 2011ല്‍ ജേണല്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഇത്തരത്തില്‍ രണ്ട് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീർഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെർമറ്റോസിസ് ആവുകയും പിന്നീടത് ​ഗുരുതരമാവുകയും ചെയ്യും. തുടർന്ന് അർബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന ഈ അർബുദത്തെയാണ് സാരി കാൻസർ എന്ന് വിളിക്കുന്നത്. ചർമ്മത്തിന് പുറത്തെ സ്ക്വാമസ് കോശങ്ങളെയാണ് അർബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിലും സാരി കാൻസർ ഉണ്ടാവാൻ സാധ്യതയുണ്ട്.

അരക്കെട്ട് അർബുദത്തിന്റെ ലക്ഷണങ്ങള്‍

  • ചുവന്ന പാടുകള്‍
  • വ്രണങ്ങള്‍
  • അരക്കെട്ടിനു സമീപമുണ്ടാകുന്ന മുഴകള്‍

പേര് സാരി കാൻസർ എന്നാണെങ്കിലും സാരിയല്ല ഇവിടുത്തെ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. അരക്കെട്ടിൽ ഇറുക്കിക്കെട്ടുന്ന അടിപ്പാവാടയാണ് പ്രധാന പ്രശ്നം. ഇറുകിയ പെറ്റിക്കോട്ട്, മുണ്ടുകൾ, ജീൻസ് തുടങ്ങിയവയും അർബുദത്തിന് കാരണമായേക്കാം. ഇത് ചർമ്മത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇവ ധരിക്കുമ്പോൾ ചർമത്തെ ബാധിക്കും വിധം ഇറുകിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img