web analytics

ദീപാവലിക്കുള്ള പടക്കവുമായി ട്രെയിനിൽ യാത്ര വേണ്ട, റെയിൽവേ പരിസരത്തുപോലും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്; പിടിവീണാൽ മൂന്നു വർഷം അഴിക്കുള്ളിലാകും

പാലക്കാട്: പടക്ക സാമഗ്രികളുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ പാലക്കാട് ഡിവിഷൻ രംഗത്തെത്തിയത്. ട്രെയിനിലോ, റെയിൽവേ പരിസരത്തോ പടക്ക സാമഗ്രികൾ കൊണ്ടുവരരുതെന്ന് എന്നാണ് നിർദേശം.(Do not travel on train with fire crackers)

റയിൽവെയുടെ നിർദേശം ലംഘിച്ച് ഇത്തരം വസ്തുക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് 1000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ ഇതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും ഉത്തരവാദിയായിരിക്കും.

ഇത്തരം വസ്തുക്കളുമായി ആരെങ്കിലും യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ ഉദ്യോഗസ്ഥരെയോ, 139 എന്ന നമ്പരിൽ വിളിച്ചോ അറിയിക്കാം. ഇത്തരം വസ്തുക്കൾ കണ്ടെത്താൻ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന ഊർജിതമാക്കി.

അതിനിടെ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം തെറിച്ച് തീപടർന്നു. പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റിൽ തീ പടരാൻ കാരണമായത്. ദീപാവലി സീസണായതിനാൽ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാര​ന്റെ കൈവശമുണ്ടായിരുന്നത് എന്നാണ് നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img