മൊബൈൽ ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണിപ്പോൾ. യാത്ര ചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, ടിവി കാണുമ്പോൾ തുടങ്ങി ടോയ്‌ലറ്റില്‍ വരെ ഫോൺ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം
*ഫോണ്‍ കൊണ്ടുപോകുന്നത് ടോയ്‌ലറ്റില്‍ ദീര്‍ഘനേരം ഇരിക്കുന്നതിന് കാരണമാകും. അനാരോഗ്യകരമായ ഈ ശീലം പൈല്‍സ് എന്നറിയപ്പെടുന്ന ഹെമറോയ്ഡുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഹെമറോയ്ഡുകള്‍ വേദനാജനകമായ അവസ്ഥയാണ്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ രക്തസ്രാവം പോലും ഉണ്ടാകാം.
*ചില ബാക്ടീരിയകള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് കടക്കാനുള്ള സാധ്യതയാണ് മറ്റൊരു ആശങ്ക. നിങ്ങളുടെ വീട്ടിലെ ഏറ്റവും ശുചിത്വമുള്ള സ്ഥലമായിരിക്കില്ല ബാത്ത്‌റൂം. ഇത് നിങ്ങളുടെ ഡിവൈസിനെ ദോഷകരമായി ബാധിച്ചേക്കാം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ കൂടുതല്‍ നേരം ഇരിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
*ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ നോക്കുന്നത് പുറംവേദനയ്ക്ക് കാരണമാകും. ഫോണ്‍ കൈയിലുണ്ടാകുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കും. ടോയ്‌ലറ്റില്‍ നമ്മള്‍ ഇരിക്കുന്ന പൊസിഷന്‍ ആണ് ഇതിന് കാരണം. ഫോണ്‍ കൈയിലുള്ളപ്പോള്‍ നമ്മള്‍ കൂടുതല്‍ കുനിഞ്ഞ് തല താഴ്ത്തിയായിരിക്കും ഇരിക്കുക. ഇത് പുറം വേദനക്കുള്ള സാധ്യത വർധിപ്പിക്കും.
* ഈ ദുശീലം കണ്ണുകളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിക്കും. ഏറെ നേരം കുനിഞ്ഞിരുന്ന് ഫോണ്‍ നോക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യും. ഇത് കണ്ണ് വേദന, കണ്ണില്‍ നിന്ന് വെള്ളം വരല്‍ എന്നിവയിലേക്ക് നയിക്കും. ഒപ്പം തലവേദനയും ഇത് കാരണം വന്നേക്കാം.
Read also: രാത്രിയുറക്കം സുഗമമാക്കാൻ ഈ ഭക്ഷണങ്ങൾ മതി