web analytics

തൊഴിലന്വേഷകരേ, നിങ്ങളുടെ ബയോഡാറ്റയിൽ ഈ മൂന്നു വാക്യങ്ങൾ ഉൾപ്പെടുത്തരുത്; ടിപ്‌സുമായി മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍

ബയോഡാറ്റയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത മൂന്ന് വാക്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍. ഗൂഗിളിന്റെ മുന്‍ റിക്രൂട്ടറായ നോളന്‍ ചര്‍ച്ച് ആണ് ഇക്കാര്യം പങ്കുവയ്ക്കുന്നത് എച്ച് ആര്‍ എക്‌സിക്യൂട്ടിവുകള്‍ക്ക് ഒരു റെസ്യൂമേയിലൂടെ കണ്ണോടിക്കാന്‍ കിട്ടുന്നത് മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയാണ്. ഇതിനുള്ളില്‍ നിങ്ങള്‍ ആ ജോലിക്ക് യോഗ്യനാണോയെന്ന് പറയുന്നതാവണം നിങ്ങളുടെ ബിയോഡേറ്റ എന്ന് നോളൻ പറയുന്നു.

ഒന്നാമത്തെ കാര്യംനിങ്ങളുടെ മുൻ ജോലിയെക്കുറിച്ചുള്ള വിവരണമാണ്. നിങ്ങള്‍ ചെയ്ത ജോലികള്‍ എങ്ങനെ നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനത്തിന് വളര്‍ച്ച നല്‍കിയെന്ന് ചുരുക്കി പറയുക. ജോലിയില്‍ വിവിധ ലക്ഷ്യങ്ങള്‍ നേടുന്നതിനായി എങ്ങനെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു എന്ന് പറയുക. തൊഴിലിടത്തില്‍ ബോസുമായുള്ള മീറ്റിങ്ങുകള്‍ കോര്‍ഡിനേറ്റ് ചെയ്തു എന്നത് ഒഴിവാക്കണമെന്നു നോളന്‍ പറയുന്നു.

25 വാക്കുകളിലേറെയുള്ള വാചകങ്ങള്‍ ഒഴിവാക്കണമെന്നാണ് നോളന്റെ അഭിപ്രായം. ബയോഡാറ്റയിൽ ആദ്യത്തെ നോക്കുന്ന അഞ്ചു സെക്കൻഡിൽ നീളമുള്ള വാചകങ്ങൾ വായിച്ച് മനസിലാക്കാൻ എച്ച് ആർ ആളുകൾക്ക് താല്പര്യം ഉണ്ടാവില്ല എന്നാണു നോളന്റെ അഭിപ്രായം.

തൊഴില്‍ ശീര്‍ഷകങ്ങള്‍ക്ക് താഴെ ബുള്ളറ്റ് പോയിന്റുകള്‍ അടയാളപ്പെടുത്തുമ്പോൾ ശ്രദ്ധിക്കണം. വലിച്ചുവാരി കീ വേർഡുകൾ എഴുതരുത്. ഒന്നിലേറെ കീ വേഡുകള്‍ ഒരു സെന്റന്‍സില്‍ വേണ്ട എന്ന് നോളൻ പറയുന്നു. അപ്പൊ അടുത്ത തവണ ബയോഡേറ്റ തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിച്ചോളൂ.

Read also;കോഴിക്കോട് ഹോം വോട്ടിങ്ങിനിടെ പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി; മകനെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img