web analytics

മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെ പിടികൂടി പോലീസ് ; എന്നാൽ അവസ്ഥ അറിഞ്ഞതോടെ ജഡ്‌ജി യുവാവിനെ നിരുപാധികം വിട്ടയച്ചു !

മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. എന്നാൽ, ഇവിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ ജഡ്ജി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. കേട്ടിട്ട് അന്തം വിടേണ്ട, ബെൽജിയത്തിലെ ബ്രജസിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ;

മദ്യപിച്ച് വാഹനമോടിച്ചതിനാണു ബെൽജിയം സ്വദേശിയെ പൊലീസ് പിടികൂടിയത്. ബെൽജിയത്തിലെ ഒരു ബ്രൂവറിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. താൻ മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ എതിരായതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ കോടതിയിൽ എത്തിയപ്പോൾ യുവാവ് കുറ്റവിമുക്തനായി. ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന അപൂർവ്വമായ ഒരു രോഗാവസ്ഥയാണ് യുവാവിനുള്ളതെന്നു കോടതിയിൽ യുവാവിന്റെ അഭിഭാഷകൻ വിശദമാക്കി. ലാബ് പരിശോധനകളിൽ ഇക്കാര്യം വ്യക്തമാവുകയും ചെയ്തതോടെ കോടതി യുവാവിനെ വിട്ടയ്ക്കുകയായിരുന്നു.

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിലേ അതേ അളവ് എഥനോൾ ഒരാളുടെ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി യുവാവിനെ ബാധിക്കില്ല. ദഹന വ്യവസ്ഥയിലും വായിലും മൂത്രനാളികളിലുമുള്ള ബാക്ടീരിയുടേയും ഫംഗസിന്റേയും സാന്നിധ്യം മൂലം ശരീരത്തിൽ എഥനോൾ ഉൽപാദിപ്പിക്കുന്നതാണ് ഈ അവസ്ഥയുള്ളവരിൽ സംഭവിക്കാറ്. ഇത് രക്തത്തിലെ ആൽക്കഹോൾ അളവ് അമിതമായി ഉയർത്തും. ഇതോടെ രക്തപരിശോധനയിൽ ആൾ മദ്യപിച്ചതായി കാണിക്കും. വളരെ അപൂർവ്വം പേരിലാണ് ഈ അവസ്ഥ തിരിച്ചറിഞ്ഞിട്ടുള്ളത്. ഗട്ട് ഫെർമെന്റേഷൻ സിൻഡ്രോം എന്ന പേരിലും ഈ അവസ്ഥ അറിയപ്പെടുന്നു.

Read also:തൊഴിലന്വേഷകരേ, നിങ്ങളുടെ ബയോഡാറ്റയിൽ ഈ മൂന്നു വാക്യങ്ങൾ ഉൾപ്പെടുത്തരുത്; ടിപ്‌സുമായി മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img