സ്‌ട്രോക്കും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇന്ന് വലിയ ചർച്ചയാണ്. എന്നാൽ സ്‌ട്രോക്ക് ഉണ്ടാകുന്നത് എങ്ങിനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന് വലിയ ധാരണയില്ല. Do not ignore these symptoms; Could be a stroke
പക്ഷാഘാതം അതായത് സ്‌ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുമൂലമോ രക്തക്കുഴൽ അടയുന്നത് മൂലമോ സംഭവിക്കാം. പലപ്പോഴും സ്‌ട്രോക്ക് ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ വൈകുന്നതും രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും.
കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം, മുഖം പെട്ടെന്ന് കോടിവരിക, കാഴ്ച്ചമങ്ങൽ , ബോധക്ഷയം എന്നിവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സനേടണം. സ്‌ട്രോക്ക് ചികിത്സയിൽ സെക്കൻഡുകൾ പോലും വിലപ്പെട്ടതാണ്.
സ്‌ട്രോക്ക് ഉണ്ടാകുന്നതിൽ 85 ശതമാനവും തലച്ചോറിലെ രക്തക്കുഴൽ തടസപ്പെടുന്നതുമൂലം ഉണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കാണ് . തലച്ചോറിൽ രക്തക്കട്ട രൂപപ്പെട്ട് അടവുണ്ടായാൽ ഏറ്റവും അടുത്ത സമയത്ത് തന്നെ രക്തക്കട്ട അലിയിച്ചു കളയാനുള്ള ”ഇൻട്രോ വീനസ് ത്രോഹലൈസിസ് ‘ എന്ന ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ട്.
തലച്ചോറിൽ രക്തം കിട്ടാതെ വരുന്ന സമയം വൈകുന്നത് അനുസരിച്ച് ന്യൂറോണുകൾ നശിക്കുമെന്നതിനാൽ ഉടൻ തന്നെ കുത്തിവെയ്പ്പ് എടുക്കണം. നാലു മണിക്കൂറിനുള്ളിൽ കുത്തിവെയ്പ്പ് എടുക്കാനാകുമെങ്കിലും എത്ര വേഗം ചികിത്സ ലഭ്യമാക്കുന്നോ അത്രയും രോഗിയ്ക്ക് നല്ലതാണ്.
കതീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമിയും ചികിത്സയായി ചെയ്യാറുണ്ട്. തലച്ചോറിൽ രക്തസ്രാവവുണ്ടായി സംഭവിക്കുന്ന ഹെമറേജ് സ്‌ട്രോക്ക് ഉണ്ടായാലും അടിന്തര ചികിത്സ നേടണം.
ഹെമറേജ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണം അമിത രക്തസമർദമാണെന്നതിനാൽ അമിത രക്തസമർദമുള്ള രോഗികളെ ശ്രദ്ധിക്കണം. രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സമയത്തെ ആശ്രയിച്ചാണ് അതിജീവനം എന്നതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കുക.