web analytics

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി സ്വീകരിച്ചു. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ഈ നടപടി എടുത്തതായിട്ടാണ് വ്യക്തമാക്കുന്നത്. Disciplinary action at D.C. Books: Head of Publications Department suspended

അതേസമയം, ഡി.സി. രവിയുടെ മൊഴി രേഖപ്പെടുത്തിയ സംഭവത്തിൽ വരുന്ന വാർത്തകളോട് പ്രതികരിച്ച് ഡി.സി. ബുക്‌സ് രംഗത്തെത്തിയിട്ടുണ്ട്. കരാർ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഡി.സി. ബുക്‌സ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇ.പി.യുമായി പുസ്തകം പ്രസിദ്ധീകരിക്കാൻ ധാരണയുണ്ടായിരുന്നുവെന്ന സൂചനയും ഡി.സി. ബുക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡി.സി. ബുക്‌സ് കുറിപ്പിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ ഡി.സി. ബുക്‌സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img